പുതിയ മാറ്റത്തിനൊരുങ്ങി നത്തിങ്; എല്ലാ ഹെഡ്‌സെറ്റുകളിലും ഇനി ചാറ്റ് ജിപിടി

ഇയര്‍ 91), ഇയര്‍ (സ്റ്റിക്ക്), ഇയര്‍ (2), സിഎംഎഫ് ബഡ്സ്, സിഎംഎഫ് നെക്ക്ബാന്‍ഡ് പ്രോ, സിഎംഫ് ബഡ്സ് പ്രോ എന്നിവയിലെല്ലാം ചാറ്റ് ജിപിടി എത്തും.

author-image
anumol ps
New Update
nothing

Nothing

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: നത്തിങ് തങ്ങളുടെ ഹെഡ്്‌സെറ്റുകളില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഹെഡ്‌സെറ്റുകളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം ഉള്‍പ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. നത്തിങ്ങിന്റെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഇയര്‍, ഇയര്‍ (എ) ഹെഡ്സെറ്റുകള്‍ ചാറ്റ്ജിപിടി സൗകര്യം കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നത്തിങിന്റെ മറ്റെല്ലാ ഹെഡ്സെറ്റുകളിലും ചാറ്റ് ജിപിടി സേവനം ഉടന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഇയര്‍ 91), ഇയര്‍ (സ്റ്റിക്ക്), ഇയര്‍ (2), സിഎംഎഫ് ബഡ്സ്, സിഎംഎഫ് നെക്ക്ബാന്‍ഡ് പ്രോ, സിഎംഫ് ബഡ്സ് പ്രോ എന്നിവയിലെല്ലാം ചാറ്റ് ജിപിടി എത്തും.

മെയ് 21 അവതരിപ്പിക്കുന്ന നത്തിങ് എക്സ് ആപ്പ് അപ്ഡേറ്റിലൂടെയാണ് ചാറ്റ് ജിപിടി സൗകര്യം ഈ ഹെഡ്സെറ്റുകളിലെത്തുക. നത്തിങ് ഓഡിയോ ഉല്പന്നങ്ങളിലൂടെ ചാറ്റ് ജിപിടിയുമായുമായി സംസാരിക്കാന്‍ സാധിക്കും.

chatgpt audio products nothing