ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എന്‍വിഡിയ

എന്‍വിഡിയയുടെ ഓഹരി ചൊവ്വാഴ്ച 3.5 ശതമാനം ഉയര്‍ന്ന് വിപണി മൂല്യം 334000 കോടി ആയി ഉയര്‍ന്നതോടെ ഒന്നാമതുണ്ടായിരുന്ന മൈക്രോസോഫ്റ്റിനെ കമ്പനി മറികടന്നു.

author-image
anumol ps
Updated On
New Update
nvidia

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00




മുംബൈ: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും കുത്തക മറികടന്നാണ് എന്‍വിഡിയ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. എന്‍വിഡിയയുടെ ഓഹരിയിലുണ്ടായ വര്‍ധനവാണ് കമ്പനിയെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. 

എന്‍വിഡിയയുടെ ഓഹരി ചൊവ്വാഴ്ച 3.5 ശതമാനം ഉയര്‍ന്ന് വിപണി മൂല്യം 334000 കോടി ആയി ഉയര്‍ന്നതോടെ ഒന്നാമതുണ്ടായിരുന്ന മൈക്രോസോഫ്റ്റിനെ കമ്പനി മറികടന്നു. ജൂണ്‍ ആദ്യവാരം ആപ്പിളിനെ മറികടന്ന് എന്‍വിഡിയ ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറിയിരുന്നു. അധികം വൈകാതെ മൈക്രോസോഫ്റ്റിനെയും മറികടക്കുമെന്ന് അന്ന് പ്രവചിക്കപ്പെട്ടിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അനുയോജ്യമായ ചിപ്പുകള്‍ക്ക് ആവശ്യക്കാരേറിയതാണ് എന്‍വിഡിയയുടെ മൂല്യം വര്‍ധിക്കാന്‍ സഹായകമായത്. ഈ വര്‍ഷം മാത്രം 170 ശതമാനം വര്‍ധനവാണുണ്ടായത്. 

വെറും 96 ദിവസം കൊണ്ടാണ് എന്‍വിഡിയയുടെ ഓഹരി 2 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടിയിലെത്തിയത്. 945 ദിവസമെടുത്താണ് മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത്, 1044 ദിവസമെടുത്താണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. 2007-ല്‍ ഐഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു.

nvidia