വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് Z3 ഇന്ത്യയില്‍ ജൂണ്‍ 19 ന് ലോഞ്ച് ചെയ്യും

വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് Z3 നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുകള്‍ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വെളിപ്പെടുത്തി.

author-image
Sneha SB
New Update
BULLET

വണ്‍പ്ലസ് തങ്ങളുടെ ബുള്ളറ്റ്‌സ് വയര്‍ലെസ് ഓഡിയോ വെയറബിള്‍സ് സീരിസ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് Z3 നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഇയര്‍ഫോണുകള്‍ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വെളിപ്പെടുത്തി. ഡിസൈന്‍ വെളിപ്പെടുത്തിയതിന് പുറമേ, കളര്‍ ഓപ്ഷനുകളും ബാറ്ററി വിശദാംശങ്ങളും കമ്പനി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഹെഡ്സെറ്റിന് മുന്‍ പതിപ്പുകള്‍ക്ക് സമാനമായ ഡിസൈന്‍ ഉള്ളതായിരിക്കും. വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് Z2 ഉം ബുള്ളറ്റ്‌സ് വയര്‍ലെസ് Z2 ANC ഉം യഥാക്രമം 2022 മാര്‍ച്ചിലും 2023 ഓഗസ്റ്റിലും ലോഞ്ച് ചെയ്തിരുന്നു.

ജൂണ്‍ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യന്‍ സമയം വയര്‍ലെസ്  Z3 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. നെക്ക്ബാന്‍ഡ് ശൈലിയിലുള്ള വയര്‍ലെസ് ഇയര്‍ഫോണുകള്‍ മാംബോ മിഡ്നൈറ്റ്, സാംബ സണ്‍സെറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഔദ്യോഗിക വണ്‍പ്ലസ് ഇ-സ്റ്റോറിനൊപ്പം ഇ-കൊമേഴ് സൈറ്റിലും ലഭിക്കും. ബുള്ളറ്റ്‌സ് വയര്‍ലെസ് Z3 10 മിനിറ്റ് ചാര്‍ജില്‍ നിന്ന് 27 മണിക്കൂര്‍ ഉപയോഗം വാഗ്ദാനം ചെയ്യുമെന്ന് വണ്‍പ്ലസ് അവകാശപ്പെട്ടു. ഓഡിയോ വെയറബിളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് ദിവസം വെളിപ്പെടുത്തും.

 

one plus 10 pro New Launches