വണ്‍പ്ലസ് 13s-നൊപ്പം വ്യാഴാഴ്ചയാണ് വണ്‍പ്ലസ് പാഡ് 3 ഇന്ത്യയില്‍ പുറത്തിറക്കിയത്. ചൈനീസ് ടെക് ബ്രാന്‍ഡില്‍ നിന്നുള്ള ഈ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് രണ്ട് നിറങ്ങളിലാണ് എത്തുന്നത്, 3.4K റെസല്യൂഷനും 7:5ആസ്‌പെക്റ്റ് റേഷ്യൂവുമുളള 13.2 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. വണ്‍പ്ലസ് പാഡ് 3-ല്‍ 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് ഉണ്ട്. 80W സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിംഗുള്ള 12,140 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.വണ്‍പ്ലസ് പാഡ് 3 ഇന്ത്യയില്‍ 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി റാം, സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. രാജ്യത്ത് ഫ്രോസ്റ്റഡ് സില്‍വര്‍, സ്റ്റോം ബ്ലൂ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഇന്ന് മുതല്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇത് ലഭ്യമാകും. ഇത് പിന്നീട് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് സ്ഥിരീകരിച്ചു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 15-ലാണ് വണ്‍പ്ലസ് പാഡ് 3 പ്രവര്‍ത്തിക്കുന്നത്, കൂടാതെ 13.2 ഇഞ്ച് 3.4K (2,400×3,392 പിക്‌സലുകള്‍) എല്‍സിഡി ഡിസ്‌പ്ലേയും 144Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 7:5 ആക്‌സ്‌പെറ്റ് റേഷ്യൂ, 315ppi പിക്‌സല്‍ സാന്ദ്രത, 89.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യൂ എന്നിവയുമുണ്ട്. ഡിസ്‌പ്ലേയ്ക്ക് TÜV റൈന്‍ലാന്‍ഡ് ഐ കെയര്‍ 4.0 സര്‍ട്ടിഫിക്കേഷന്‍ ഉണ്ട്. ഇത് അഡ്രിനോ 830 ജിപിയുവിനൊപ്പം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റിലും 16GB വരെ LPDDR5T റാമിലും പ്രവര്‍ത്തിക്കുന്നു. ടാബ്ലെറ്റിന് 512GB വരെ UFS 4.0 സ്റ്റോറേജ് ഉണ്ട്.