ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് റെഡ്ഡിറ്റ്

ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയില്‍ റെഡ്ഡിറ്റില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായത്.

author-image
anumol ps
Updated On
New Update
reddit

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റുമായി കൈകോര്‍ത്ത് ഓപ്പണ്‍ എഐ. ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയില്‍ റെഡ്ഡിറ്റില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായത്. പുതിയ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് റെഡ്ഡിറ്റിന്റെ ഓഹരി മൂല്യത്തില്‍ 12 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 

ഓപ്പണ്‍ എഐയുമായി കരാറിലെത്തിയതോടെ റെഡ്ഡിറ്റിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് (എപിഐ) ഓപ്പണ്‍ എഐ ഉല്പന്നങ്ങള്‍ക്ക് ഉപയോഗിക്കാനാവും. പരസ്യ വിതരണത്തിലും ഓപ്പണ്‍ എഐ റെഡ്ഡിറ്റിന്റെ പങ്കാളിയാവും.

പരസ്യവരുമാനത്തിന് പുറമെ റെഡ്ഡിറ്റിലെ ഡാറ്റ എഐ മോഡലുകളുടെ പരിശീലനത്തിനായി നല്‍കുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകര്‍ കാണുന്നത്. ഈ മാസം ആദ്യമായി റെഡ്ഡിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായുള്ള കരാറിന്റെ ഫലമായാണ് ഈ നേട്ടം. നേരത്തെ ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിന് വേണ്ടി ഡാറ്റ നല്‍കുന്നതിന് റെഡ്ഡിറ്റും ആല്‍ഫബെറ്റും തമ്മില്‍ ധാരണയായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഓപ്പണ്‍ എഐയുമായും കരാറായത്.

open ai reddit