ചാറ്റ് ജിപിടി വോയ്സ് മോഡ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി 4ഒ യുടെ കൂടി അവതരിപ്പിച്ച ഈ ഫീച്ചര്‍ കൂടുതല്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഓപ്പണ്‍ എഐ വൈകിപ്പിച്ചിരുന്നു.

author-image
anumol ps
New Update
open ai

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


മുംബൈ: ചാറ്റ് ജിപിടി പ്ലസ് വരിക്കാര്‍ക്കായി അത്യാധുനിക വോയ്സ് മോഡ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി 4ഒ യുടെ കൂടി അവതരിപ്പിച്ച ഈ ഫീച്ചര്‍ കൂടുതല്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഓപ്പണ്‍ എഐ വൈകിപ്പിച്ചിരുന്നു.

പുതിയ വോയ്സ് മോഡിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ചാറ്റ് ജിപിടിയോട് ശബ്ത്തില്‍ സംസാരിക്കാന്‍ സാധിക്കും. ഒപ്പം തത്സമയം ശബ്ദത്തില്‍ മറുപടിയും ലഭിക്കും. നമ്മള്‍ മറ്റൊരു വ്യക്തിയോട് സംസാരിക്കുന്നതിന് സമാനമായി ചാറ്റ് ജിപിടി സംസാരിക്കുന്നതിനിടെ ഇടയില്‍ കയറി സംസാരിക്കാനും ഉപഭോക്താവിന് സാധിക്കും.ഗൂഗിള്‍, അലക്സ പോലുള്ള വോയ്സ് അസിസ്റ്റന്റുകള്‍ ശബ്ദ നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കുമെങ്കിലും ഒരു തുടര്‍ച്ചയായ തത്സമയ സംഭാഷണം ഇവയുമായി നടത്താന്‍ കഴിയില്ല.

chat gpt open ai