വാഷിങ്ടണ്‍: ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് തയ്യാറാണെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു കാര്യം പുറത്തുവരുന്നത്.
വില്‍ക്കാന്‍ തീരുമാനമായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനായി നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ഏറ്റവുമധികം താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയാണ്. ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലിയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിതീകരിക്കുന്നത്.
എന്നാൽ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിച്ച് ശരിയായ മത്സരം പുനഃസ്ഥാപിക്കണമെങ്കില്‍ഏറ്റവും മികച്ച മാര്‍ഗം കമ്പനിയെ വിഭജിക്കുകയാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയെ ബോധിപ്പിച്ചു. ഇതിനു മുമ്പ് ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയും, സെര്‍ച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു.