oppo f27 series
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ എഫ് 27 സീരീസ് അവതരിപ്പിക്കാന്‍ ഒരുങ്ങി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ. ജൂണ്‍ 13 നാകും പുതിയ ഫോണ്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒപ്പോ എഫ് 27, ഒപ്പോ എഫ് 27 പ്രോ, ഒപ്പോ എഫ് 27 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളും അന്ന് അവതരിപ്പിക്കുമെന്നാണ് വിവരം.
ഐപി69 റേറ്റിങ്ങുമായിട്ടായിരിക്കും മുന്‍നിര മോഡലായ ഒപ്പോ എഫ് 27 പ്രോ പ്ലസ് അവതരിപ്പിക്കുക. ഐഫോണ്‍ 15, സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത ഫീച്ചറാണിത്. ഒപ്പോ എഫ് 27 പ്രോയും ഒപ്പോ എഫ് 27 പ്രോ പ്ലസും MediaTek Dimensity 7050 പ്രൊസസറും 12ജിബി വരെ റാം പിന്തുണയോടെയുമായിരിക്കും വരിക. രണ്ട് മോഡലുകള്‍ക്കും 64 എംപി പ്രധാന ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്.