ആരാധകരെ ഞെട്ടാന്‍ ഒരുങ്ങിക്കോ; ഓപ്പോ അവനെ ഇറക്കി

Find X9 Pro വളരെ നേര്‍ത്ത ഡിസൈനിലാണ് വരുന്നത്. വെറും 8.25 മില്ലീമീറ്റര്‍ മാത്രമാണ് കനം. Find X9 ആകട്ടെ വെറും 7.99 മില്ലീമീറ്ററേ കനമുള്ളൂ. വളരെ മോഡേണ്‍ ആയ ഒരു പ്രീമിയം ഫ്‌ലാഗ്ഷിപ് എന്നതാണ് ഇതിന്റെ പ്രത്യേകത.

author-image
Biju
New Update
oppo 2

സ്മാര്‍ട്ട്‌ഫോണുകളെ സീരിയസ് ആയി സമീപിക്കുന്നവര്‍ പ്രൊ ഡിവൈസുകള്‍ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങള്‍ ക്യാമറയിലും എ.ഐ ടൂളുകളിലും വന്ന പുതിയ മാറ്റങ്ങളാണ്. പ്രൊഡക്റ്റിവിറ്റി എടുത്താലും ഇമേജ് എഡിറ്റിങ് ആയാലും സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു കൊച്ചു സ്റ്റുഡിയോതന്നെ ആയിട്ടുണ്ട്.

എങ്കിലും മിക്കപ്പോഴും ബ്രാന്‍ഡുകള്‍ ബുദ്ധിമുട്ടുന്നത് ബാറ്ററി ലൈഫിന്റെ കാര്യത്തിലാണ്. ഇമേജിങ്, എ.ഐ എന്നിവയ്ക്ക് ഒപ്പം ബാറ്ററിയുടെ സാങ്കേതികവിദ്യയിലും പുതുമകള്‍കൊണ്ടുവരുന്ന ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്കാണ് OPPO ശ്രദ്ധിക്കപ്പെടുന്നത്. ഈ മേഖലകളില്‍ പുതിയ മാറ്റങ്ങളും അവര്‍ വരുത്തിക്കഴിഞ്ഞു.

OPPO Find X9 Series ഇതില്‍ ഒരുപാട് പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്. തകര്‍പ്പന്‍ ക്യാമറ, എ.ഐ, ബാറ്ററി എന്നിവ ഈ സീരിസിന്റെ ഭാഗമാണ്.

ഈ സീരിസിലെ OPPO Find X9 Pro എത്തുന്നത് 200MP Hasselblad Telephoto lens എന്ന പുതുമയോടെയാണ്. ഈ മോഡലും OPPO Find X9-ഉം ചേരുന്നതാണ് സീരിസ്. ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഈ പ്രീമിയം ഫ്‌ലാഗ്ഷിപ്പുകള്‍ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു.

സൂക്ഷ്മമായ ഡിസൈന്‍ ഭാഷ

OPPO Find X9 Series കാഴ്ച്ചയില്‍തന്നെ ഞെട്ടിക്കുന്നു. വളരെ ക്ലീന്‍ ആയ ഒരു ഡിസൈനാണ് ഇതിനുള്ളത്. വശങ്ങള്‍ വളരെ ഫ്‌ലാറ്റും ഫ്രെയിമില്‍ വളരെ സൂക്ഷ്മമായ വളവുകളും കാണാം. ഇത് വളരെ ഷാര്‍പ് ആയ ഒരു രൂപം ഇതിന് നല്‍കുന്നു. കൂടാതെ സുരക്ഷയും ഉറപ്പാക്കും. കൈകളില്‍ വളരെ നല്ല ഗ്രിപ്പും നല്‍കും. കൈയ്യില്‍ നിന്നും ഫോണ്‍ വഴുതിപ്പോകുകയേയില്ല.

Find X9 Pro വളരെ നേര്‍ത്ത ഡിസൈനിലാണ് വരുന്നത്. വെറും 8.25 മില്ലീമീറ്റര്‍ മാത്രമാണ് കനം. Find X9 ആകട്ടെ വെറും 7.99 മില്ലീമീറ്ററേ കനമുള്ളൂ. വളരെ മോഡേണ്‍ ആയ ഒരു പ്രീമിയം ഫ്‌ലാഗ്ഷിപ് എന്നതാണ് ഇതിന്റെ പ്രത്യേകത.

പിന്നിലെ ക്യാമറ മോഡ്യൂള്‍ ഇടതുവശത്ത് ഒതുങ്ങിയാണ് ഇരിക്കുന്നത്. ഇത് മനോഹരമായ ഡിസൈനില്‍ ചേരുന്നു. മാത്രമല്ല ലെന്‍സില്‍ കൈവിരലടയാളങ്ങള്‍ പതിയാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഗെയിം കളിക്കാനും മീഡിയ കാണാനും എല്ലാം വളരെ എളുപ്പത്തില്‍ കഴിയും.

ഒരു പുതിയ മാറ്റം Snap Key എന്ന ബട്ടണ്‍ ആണ്. ഇത് ഫ്രെയിമിന്റെ ഇടതുവശത്താണ്. കസ്റ്റമൈസ് ചെയ്യാനാകുന്ന ബട്ടണ്‍ ആണിത്. പ്രൊഫൈലുകള്‍ മാറ്റാം, ഫ്‌ലാഷ് ലൈറ്റ് ഉപയോഗിക്കാം, വോയിസ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാം, പരിഭാഷപ്പെടുത്താം, സ്‌ക്രീന്‍ഷോട്ട് എടുക്കാം എന്നിങ്ങനെ പലവിധി കാര്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഡിഫോള്‍ട്ട് ആയിട്ട് ഇത് AI Mind Space പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കാനാകുക. ഇതേക്കുറിച്ച് പിന്നീട് നമുക്ക് വായിക്കാം.

Find X9 Pro-യില്‍ വലതുവശത്ത് Quick Button ആണ് ഉള്ളത്. ഇത് നേരിട്ട് ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ഷോര്‍ട്ട്കട്ട് ആണ്. രണ്ടു തവണ ഇത് ടാപ് ചെയ്താല്‍ ക്യാമറ തുറക്കും. ഒരു തവണ പ്രസ് ചെയ്താല്‍ ഫോട്ടോ പകര്‍ത്താം. ലോങ് പ്രസ് ആണെങ്കില്‍ ബേഴ്സ്റ്റ് മോഡ് ഓണ്‍ ആകും. ലാന്‍ഡ്‌സ്‌കേപ് മോഡില്‍ ആണെങ്കില്‍ ഇത് ഉപയോഗിച്ച് സൂം പ്രവര്‍ത്തിപ്പിക്കാം. വളരെ ചെറിയ സൈ്വപ് വരെ ഇതിന് തിരിച്ചറിയാനാകും. വെറും 0.3 മില്ലീമീറ്റര്‍ സൈ്വപ് വരെ ഇത് ഉപയോഗിച്ച് ചെയ്യാനാകും.

Find X9 Series സുരക്ഷയിലും മുന്നിലാണ്. IP66, IP68, IP69 മാനദണ്ഡങ്ങള്‍ പൊടി, വെള്ളം, ഉയര്‍ന്ന പ്രഷറിലുള്ള വാട്ടര്‍ ജെറ്റുകള്‍ എന്നിവയെ പ്രതിരോധിക്കും. രണ്ടു നിറങ്ങളിലാണ് OPPO Find X9 Pro ലഭ്യം. Silk White കൂടാതെ Titanium Charcoal എന്നിവയാണ് ഇവ. Find X9 ആകട്ടെ Titanium Grey, Space Black, Velvet Red നിറങ്ങളിലും ലഭ്യമാണ്.

തടസ്സങ്ങളില്ലാതെ ആസ്വദിക്കാന്‍ വലിയ ഡിസ്‌പ്ലേ

Find X9 Pro വരുന്നത് 6.78 ഇഞ്ച് ഫ്‌ലാറ്റ് ഡിസ്‌പ്ലേയോടെയാണ്. നാല് വശത്തും 1.15 മില്ലീമീറ്റര്‍ ബെസലുകളാണുള്ളത്. ഇത് തടസ്സങ്ങളില്ലാതെ സ്‌ക്രീന്‍ ആസ്വദിക്കാന്‍ സഹായിക്കും. ഗെയിമിങ്ങോ, സ്ട്രീമിങ്ങോ, ബ്രൌസിങ്ങോ ഒന്നിനും തടസ്സമില്ല.

Find X9 നോക്കിയാല്‍ 6.59 ഇഞ്ച് ഫ്‌ലാറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഒരു കൈ ഉപയോഗിച്ച് ഫോണ്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും. വീഡിയോകള്‍, മള്‍ട്ടിടാസ്‌കിങ് എല്ലാം ഇതില്‍ ചെയ്യാം.