ഈ വര്‍ഷം ഏപ്രിലില്‍ ചൈനയില്‍ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് X8 അള്‍ട്രയുടെ പിന്‍ഗാമിയായി ഓപ്പോ ഫൈന്‍ഡ് X9 അള്‍ട്ര എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്ഫോണിന്റെ ക്യാമറ സ്‌പെസിഫിക്കേഷന്‍ സാധ്യതയുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
രണ്ട് പെരിസ്‌കോപ്പ് ഷൂട്ടറുകള്‍ ഉള്‍പ്പെടെ നാല് പിന്‍ ക്യാമറകളുമായി ആയിരിക്കാം ഫോണ്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പോ ഫൈന്‍ഡ് X9 നിരയില്‍ നാല് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അള്‍ട്രാ വേരിയന്റിന് പുറമെ, പരമ്പരയില്‍ ഒരു ബേസ്, ഒരു പ്ലസ്, ഒരു പ്രോ പതിപ്പ് എന്നിവ ഉണ്ടായേക്കാം ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്റെ (ചൈനീസില്‍ നിന്ന് വിവര്‍ത്തനം ചെയ്തത്) വെയ്ബോ പോസ്റ്റ് പ്രകാരം,
ഓപ്പോ ഫൈന്‍ഡ് X9 അള്‍ട്രയില്‍ വലിയ സെന്‍സറുള്ള 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. പിന്‍ ക്യാമറ യൂണിറ്റില്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോയുമായി ജോടിയാക്കിയ മറ്റൊരു 200 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുമെന്നും, അതിന് മാക്രോ കഴിവുകളും ഉണ്ടായിരിക്കാമെന്നും അവകാശപ്പെടുന്നുണ്ട്.ഓപ്പോ ഫൈന്‍ഡ് X9 അള്‍ട്രയുടെ പിന്‍ ക്യാമറയില്‍ 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും രണ്ടാമത്തെ 50 മെഗാപിക്‌സല്‍ 'സൂപ്പര്‍ പെരിസ്‌കോപ്പ്' ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടും, ഇത് 10x ഒപ്റ്റിക്കല്‍ സൂം വരെ പിന്തുണയ്ക്കും.