7000mAh ബാറ്ററി സഹിതം ഓപ്പോ A6 പ്രോ 5G ലോഞ്ച് ചെയ്തു

മികച്ച ഫീച്ചറുകള്‍ നിരവധിയുണ്ടെങ്കിലും ഓപ്പോ എ6 പ്രോയുടെ മുഖ്യ ആകര്‍ഷണം അതിന്റെ ഈട് തന്നെയായിരിക്കും. കാരണം, IP69, IP68, IP66 റേറ്റിങ്‌സ് സഹിതമാണ് ഈ ഓപ്പോ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

author-image
Biju
New Update
oppo

മുംബൈ: ഓപ്പോ തങ്ങളുടെ എ സീരീസിലേക്ക് ഒരു പുതിയ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഓപ്പോ A5 പ്രോയുടെ പിന്‍ഗാമിയായി ഓപ്പോ A6 പ്രോ (OPPO A6 Pro) എന്ന മോഡല്‍ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ചൈനയില്‍ അല്ലേ ലോഞ്ച് ചെയ്തത്, നമുക്ക് എന്ത് ഗുണം എന്ന് ഇന്ത്യയിലെ ഓപ്പോ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. കാരണം സെപ്റ്റംബര്‍ 15ന് ഓപ്പോ F31 പ്രോ എന്ന പേരില്‍ ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഈ ഫോണ്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്. അതായത് രണ്ട് രാജ്യങ്ങളിലും ഈ പറഞ്ഞ രണ്ട് പേരുകളിലാണ് എത്തുന്നത് എങ്കിലും ഇതിലെ ഫീച്ചറുകള്‍ ഒന്നുതന്നെയായിരിക്കും.

മികച്ച ഫീച്ചറുകള്‍ നിരവധിയുണ്ടെങ്കിലും ഓപ്പോ എ6 പ്രോയുടെ മുഖ്യ ആകര്‍ഷണം അതിന്റെ ഈട് തന്നെയായിരിക്കും. കാരണം, IP69, IP68, IP66 റേറ്റിങ്‌സ് സഹിതമാണ് ഈ ഓപ്പോ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിപ്പോകല്‍, ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ജലപ്രവാഹം, ഉയര്‍ന്ന താപനിലയിലുള്ള ചൂടുവെള്ളം എന്നിവയെയെല്ലാം പ്രതിരോധിക്കാന്‍ ഈ ഫോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കുറഞ്ഞത് ആറ് വര്‍ഷമെങ്കിലും മികച്ച ജലപ്രതിരോധം നല്‍കാന്‍ ഈ ഫോണിന് ശേഷിയുണ്ടെന്ന് ഓപ്പോ പറയുന്നു. കൂടാതെ അള്‍ട്രാ-ഡ്രോപ്പ്-റെസിസ്റ്റന്റ് ഡയമണ്ട് സ്ട്രക്ചറിനായി ബോഡിയില്‍ ഏവിയേഷന്‍ അലോയ് ഫ്രെയിമും OPPO ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു. മിലിട്ടറി ഗ്രേഡ് ഈട് സര്‍ട്ടിഫിക്കേഷനും ഇതിനുണ്ട്. ശക്തമായ വീഴ്ചകളില്‍ ഉള്ളിലും പുറമേയും പരുക്കുകള്‍ കുറയ്ക്കാന്‍ ശക്തമായ ഡ്രോപ്പ് റെസിസ്റ്റന്‍സും ഉണ്ട്.

ഓപ്പോ A6 പ്രോയുടെ പ്രധാന ഫീച്ചറുകള്‍

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്‌സലുകള്‍) 6.57-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് 1400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിങ് എന്നിവ സഹിതം എത്തുന്നു.

oppo