യുപിഐയില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍പേ

അടുത്തിടെ യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ പുതിയ സേവനം അവതരിപ്പിച്ചത്.

author-image
anumol ps
New Update
phonepe

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ പേയ്മെന്റ്സ് കമ്പനിയായ ഫോണ്‍പേ. സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്തിടെ യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ പുതിയ സേവനം അവതരിപ്പിച്ചത്. ക്രെഡിറ്റ് ലൈനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വ്യാപാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

credit line phone pe upi