പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍ സംഘം ചെന്നൈയിലേക്ക്

സംസ്ഥാന വ്യവസായമന്ത്രി ടി.ആര്‍.ബി. രാജ അമേരിക്കയില്‍ ഗൂഗിള്‍ സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

author-image
anumol ps
New Update
google

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തമിഴ്‌നാട്ടിലും നിര്‍മ്മിക്കാനുള്ള നടപടികളുമായി ഗൂഗിള്‍. സംസ്ഥാന വ്യവസായമന്ത്രി ടി.ആര്‍.ബി. രാജ അമേരിക്കയില്‍ ഗൂഗിള്‍ സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. തുടര്‍ നടപടികളുടെ ഭാഗമായി ഗൂഗിള്‍ സംഘം ചെന്നെയിലെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുശേഷം പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തമിഴ്‌നാട്ടില്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവെക്കുമെന്നാണ് വിവരം.

ഗൂഗിള്‍ ഡ്രോണുകളും ചെന്നൈയില്‍ നിര്‍മ്മിക്കുമെന്നാണ് സൂചന. ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഫോക്‌സ്‌കോണും പെഗാട്രോണും ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടില്‍ ഫാക്ടറികള്‍ ഉണ്ട്. ഇതിനുപിന്നാലെയാണിപ്പോള്‍ തമിഴ്‌നാട്ടിലേക്ക് ഗൂഗിളിന്റെ പിക്‌സല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ ഫാക്ടറി കൂടി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്‌സലിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുകയെന്നാണ് നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയത്. 

google pixel smartphones