രണ്ട് വേരിയന്റുകളില്‍ പോക്കോ എഫ്6

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 3 എസ്ഒസി പ്ലാറ്റ്ഫോമില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ഫോണ്‍ കൂടിയാണ് പോക്കോ എഫ്6.

author-image
anumol ps
Updated On
New Update
poco

poco f6 5g

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ സജീവമായി പോക്കോ എഫ്6 5ജി. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 3 എസ്ഒസി പ്ലാറ്റ്ഫോമില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ഫോണ്‍ കൂടിയാണ് പോക്കോ എഫ്6. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 29999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ മോഡലിന് 31999 രൂപയാണ് വില.

ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. രണ്ട് റിയര്‍ ക്യാമറകളും 3.5 എംഎം ഓഡിയോ ജാക്കറ്റുമാണ് പുതിയ ഫോണിലുള്ളത്. പോക്കോയുടെ മുമ്പിറങ്ങിയ എഫ്5ന് മൂന്ന് ക്യാമറകളായിരുന്നു ഉണ്ടായിരുന്നത്. 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ്882 സെന്‍സറാണ് പോക്കോ എഫ്6ന്റെ പ്രധാന ക്യാമറയ്ക്കുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.  90വാട്ട് ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ച് ബാറ്ററിയിലാണ് ഇരു മോഡലുകളും പോക്കോ ഇറക്കിയിരിക്കുന്നത്. എഐ ഇമേജ് എസ്പാന്‍ഷന്‍, എഐ ഇറേസര്‍ പ്രോ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. 

 

poco f6 5g