പോക്കോ എം 7 5ജി ഇന്ത്യയിലേക്ക്

എഐ ഇമേജ് എസ്പാന്‍ഷന്‍, എഐ ഇറേസര്‍ പ്രോ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. റിയര്‍ പാനല്‍ മിനുസമുള്ളതാണെങ്കിലും ഫോണിന്റെ മാറ്റ് ഡിസൈന്‍ ഉപയോഗത്തിന് പ്രയോജനകരമാണ്. 1.5 കെ റസലൂഷനിലുള്ള 6.88 ഇഞ്ച് സൈസിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.

author-image
Biju
New Update
AHDFT

ന്യൂഡല്‍ഹി: ഏറെ പേരും ആഗ്രഹിക്കുന്ന ഒന്നാണ് പോക്കറ്റ് കീറാതെ നല്ലൊരു ഫോണ്‍ വാങ്ങുക എന്നത്. അത്തരത്തില്‍ ഒരുപാട് ഫോണുകളുണ്ടെങ്കിലും ഈ കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി വരികയാണ്. ഏറെ ഹൈപ്പുകളോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിയ മൊബൈല്‍ ഫോണാണ് പോക്കോ. പോക്കോ കമ്പനി മുടക്കുന്ന പണത്തിനുള്ള മൂല്യം ഉപഭോക്താവിന് നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ പോക്കോയുടെ പുതിയ സ്മാര്‍ട്ട് ഫോണായ പോക്കോ എം 7 5ജി  ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങിരിക്കുകയാണ് കമ്പനി. മാര്‍ച്ച് മൂന്നിന് പോകോ എം 7 5ജി ഇന്ത്യയിലിറങ്ങും.

മികച്ച ഒരു ബജറ്റ് ഫോണുകള്‍ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പോക്കോ എം 7അവതരിപ്പിക്കുന്നത്. 10,000 രൂപയില്‍ താഴെയാണ് പോകോ എം 7ന്റെ വില. ആകര്‍ഷകമായ വിലയോടൊപ്പം മികച്ച സവിശേഷതകളും പോക്കോ എം 7 വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഡിസംബറില്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയ പോക്കോ എം 6ന്റെ പിന്‍ഗാമിയായാണ് പോക്കോ എം 7 പുറത്തിറങ്ങുക.

കൂടാതെ ബോക്‌സില്‍ 33വാട്‌സ് ചാര്‍ജറും ഉണ്ടായിരിക്കും. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ വീഡിയോ സ്ട്രീമിംഗ് അല്ലെങ്കില്‍ 56 മണിക്കൂര്‍ വരെ വോയ്സ് കോളിംഗിനുള്ള സൗകര്യവും പോക്കോ എം 7ല്‍ കാണാന്‍ സാധിക്കും. 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയാണ് വരിക.

എഐ ഇമേജ് എസ്പാന്‍ഷന്‍, എഐ ഇറേസര്‍ പ്രോ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. റിയര്‍ പാനല്‍ മിനുസമുള്ളതാണെങ്കിലും ഫോണിന്റെ മാറ്റ് ഡിസൈന്‍ ഉപയോഗത്തിന് പ്രയോജനകരമാണ്. 1.5 കെ റസലൂഷനിലുള്ള 6.88 ഇഞ്ച് സൈസിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.

അരികുകളോളം പരന്നുകിടക്കുന്ന ഡിസ്‌പ്ലേ, വാട്ടര്‍-ഡെസ്റ്റ് പ്രതിരോധ സംവിധാനം, അരികുകളില്‍ അലുമിനിയം ഫിനിഷിലുള്ള ഫ്രെയിം എന്നിവയും പോക്കോ എം 7ല്‍ കാണാന്‍ കഴിയും. പോക്കോ എം7 5ജിയില്‍ സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ടീഇ ലഭിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മാര്‍ച്ച് 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും, വില 10,000 രൂപയില്‍ താഴെയായിരിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി രാജ്യത്ത് വാങ്ങാന്‍ കഴിയും. മിന്റ് ഗ്രീന്‍, ഓഷ്യന്‍ ബ്ലൂ, സാറ്റിന്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും.

 

poco f6 5g