/kalakaumudi/media/media_files/2026/01/10/rr2-2026-01-10-11-48-30.jpg)
റിയല്‍മി 16 പ്രോ സീരീസ് മോഡലുകളുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. റിയല്‍മി 16 പ്രോ, 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസില്‍ ഉള്ളത്. ഇവ ബാറ്ററിയുടെ കാര്യത്തില്‍ ഏതാണ്ട് ഒരേ ഫീച്ചറുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു, അതേപോലെ 200MP മെയിന്‍ ക്യാമറയും ഇരുമോഡലുകളിലുമുണ്ട്. എന്നാല്‍ ഡിസ്‌പ്ലേ, ചിപ് എന്നിവയില്‍ ഉള്‍പ്പെടെ വ്യത്യാസമുണ്ട്. കുറച്ചുകൂടി ശക്തമായ മോഡല്‍ റിയല്‍മി 16 പ്രോ പ്ലസ് ആണെങ്കിലും റിയല്‍മി 16 പ്രോ ഒട്ടും മോശമല്ല.
താങ്ങാനാകുന്ന വിലയില്‍ കരുത്തന്‍ ഫീച്ചറുകള്‍ ഉള്ള ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള പുതിയ ഓപ്ഷനായി റിയല്‍മി 16 പ്രോ (Realme 16 Pro 5G) മാറുന്നു. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി റിയല്‍മി 16 പ്രോ ഇപ്പോള്‍ വാങ്ങാനാകും.
റിയല്‍മി 16 പ്രോ 5ജിയുടെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 36,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്‌കൗണ്ടുകളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 28999 രൂപ വിലയില്‍ വാങ്ങാന്‍ അവസരമുണ്ടായിരുന്നു.
നിലവില്‍ റിയല്‍മി വെബ്‌സൈറ്റില്‍ ഈ മോഡലിന് 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആണ് കാണുന്നത്. കൂടാതെ റിയല്‍മി യൂസേഴ്‌സിന് 1500 രൂപ ലോയല്‍റ്റി ബോണസ് ലഭ്യമാണ്. മാസ്റ്റര്‍ ഗോള്‍ഡ്, പെബിള്‍ ഗ്രേ, ഓര്‍ക്കിഡ് പര്‍പ്പിള്‍ കളര്‍ ഓപ്ഷനിലാണ് ഈ റിയല്‍മി 16 പ്രോ എത്തിയിരിക്കുന്നത്. 162.60×77.60×7.75 mm (ഗ്രേ ആന്‍ഡ് പര്‍പ്പിള്‍)/ 7.79 mm (ഗോള്‍ഡ്) വലിപ്പവും 192 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
പ്രധാന ഫീച്ചറുകള്‍
2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 4nm പ്രോസസര്‍ ആണ് റിയല്‍മി 16 പ്രോയുടെ കരുത്ത്. 144Hz 6.8-ഇഞ്ച് (2800×1280 പിക്‌സലുകള്‍) OLED ഡിസ്‌പ്ലേ, 6500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, ഫുള്‍-ബ്രൈറ്റ്‌നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാര്‍ D+ പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.
200MP മെയിന്‍ ക്യാമറ (1/1.56 HP5 സെന്‍സര്‍, OIS, f/1.8 അപ്പേര്‍ച്ചര്‍), 8MP അള്‍ട്രാ-വൈഡ് ക്യാമറ (1/4 OV08D10 സെന്‍സര്‍, f/f/2.2 അപ്പേര്‍ച്ചര്‍), 4K 30 fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും 1/2.88 OV50D40 സെന്‍സറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍, 4K 30 fps വരെ വീഡിയോ റെക്കോര്‍ഡിങ്) റിയല്‍മി 16 പ്രോയിലുണ്ട്.
മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 7.0 -ല്‍ ആണ് പ്രവര്‍ത്തനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
