ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നു റിയല്‍മീയുടെ രണ്ട് ഫോണുകള്‍

4ജിബി, 6ജിബി, 8ജിബി വേരിയന്റുകളിലാകും ഈ മോഡല്‍ ഇറങ്ങുക.

author-image
anumol ps
New Update
realme

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിവ കീഴടക്കാന്‍ പുതിയ രണ്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിയല്‍മീ. കുറഞ്ഞ വിലയ്ക്കായിരിക്കും ഫോണുകള്‍ ലഭ്യമാകുക. എല്ലാവിധ ആഡംബരത്തോടെയുമാണ് റിയല്‍മീ സി65 5ജി ഫോണ്‍ വിപണിയില്‍ എത്തുക. റിയല്‍മീ ഫോണുകള്‍ക്ക് 10,000 രൂപയില്‍ താഴെയാകും വിലയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 

റിയല്‍മീ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ നര്‍സോ 70എക്സ് പ്രോ ആണ്. ഏപ്രില്‍ 24 മുതല്‍ ആമസോണിലും റിയല്‍മീ ഓണ്‍ലൈനിലും ഈ മോഡല്‍ ലഭ്യമാകും. അതേസമയം സി65 5ജി എന്ന് പുറത്തിറക്കും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.  

വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് പുതിയ മോഡലുകളുടെ മറ്റൊരു പ്രത്യേകത. നേരത്തെ ഈ മോഡലിന് 12,000 മുതല്‍ 15,000 രൂപ വരെ വിലയുണ്ടാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. 

4ജിബി, 6ജിബി, 8ജിബി വേരിയന്റുകളിലാകും ഈ മോഡല്‍ ഇറങ്ങുക. വിവിധ മോഡലുകള്‍ക്കായി 15,000 രൂപ വരെ വിലവരും. 



new phones realme