/kalakaumudi/media/media_files/2025/12/07/realme-2025-12-07-09-52-39.jpg)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ സജീവ സാന്നിധ്യമായ റിയല്‍മി ഇപ്പോള്‍ റിയല്‍മി ഡേയ്‌സ് (Realme Days) എന്ന പേരില്‍ ഒരു പ്രത്യേക ഡിസ്‌കൗണ്ട് സെയില്‍ നടത്തിവരികയാണ്. ഡിസംബര്‍ 10 വരെ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫര്‍ സെയിലില്‍ തെരഞ്ഞെടുത്ത റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡയറക്ട് ഡിസ്‌കൗണ്ട്, അല്ലെങ്കില്‍ ബാങ്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ഈ രണ്ട് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ ഡയറക്ട് ഡിസ്‌കൗണ്ടും ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി പി4 പ്രോ 5ജി (realme P4 pro 5G).
ഒരുപാട് മികച്ച ഫീച്ചറുകള്‍ സഹിതം എത്തുന്നു എന്നതിനാല്‍ തന്നെ ഈ റിയല്‍മി പി4 പ്രോ 5ജിയുടെ പുതിയ ഡിസ്‌കൗണ്ട് ഡീല്‍ താല്‍പര്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്നതാണ്. 25000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ആണ് ഈ പ്രോ മോഡല്‍ അവതരിപ്പിക്കപ്പെട്ടത്. റിയല്‍മിയുടെ ഔ???ദ്യോഗിക വെബ്‌സൈറ്റില്‍ 2000 രൂപയുടെ ഡിസ്‌കൗണ്ട് ഇപ്പോള്‍ ഈ മോഡലിന് ലഭിക്കുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യപ്പെടുമ്പോള്‍ റിയല്‍മി പി4 പ്രോ 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ 1000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 23999 രൂപ വിലയിലാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഡയറക്ട് ഡിസ്‌കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായതിനാല്‍ 22999 രൂപ വിലയില്‍ റിയല്‍മി സ്റ്റോറില്‍ നിന്ന് ഈ ഫോണ്‍ ഓണ്‍?ലൈനായി വാങ്ങാവുന്നതാണ്. ഫ്‌ലിപ്പ്കാര്‍ട്ടിലും ഇതേ വിലയില്‍ തന്നെയാണ് റിയല്‍മി പി4 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5 ശതമാനം ക്യാഷ്ബാക്കും ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
