കാത്തിരിപ്പിന് വിരാമം; ഷവോമിയുടെ റെഡ്മി 13 5ജി ഇന്ത്യയിൽ

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസ്സർ ശക്തി പകരുന്ന റെഡ്മി 13 5ജി, 15,000 രൂപക്കുള്ളിൽ ലഭ്യമായ മികച്ച 5ജി മോഡലായാണ് വിലയിരുത്തപ്പെടുന്നത്

author-image
Greeshma Rakesh
New Update
smart phone

redmi 13 5G launch in India today

Listen to this article
0.75x1x1.5x
00:00/ 00:00

കാത്തിരിപ്പിന് വിരാമമിട്ട് ഷവോമിയുടെ റെഡ്മി 13 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മുൻഗാമി റെഡ്മി 12 5ജി അവതരിപ്പിച്ച് പത്തു മാസങ്ങൾക്കുശേഷമാണ് പുതിയ മോഡലിൻറെ അപ്ഡേറ്റ്  വന്നിരിക്കുന്നത്.6.79 ഇഞ്ച് ഡിസ് പ്ലേയിൽ 90 ഹെഡ്സ് റിഫ്രഷ് റേറ്റുമായാണ് റെഡ്മി 13 5ജി എത്തിയിരിക്കുന്നത്.

 ബാക്ക് പാനലിൽ കോർണിങ് ഗൊറില്ല ഗ്ലാസാണ് റെഡ്മി 13 5ജിയിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസ്സർ ശക്തി പകരുന്ന റെഡ്മി 13 5ജി, 15,000 രൂപക്കുള്ളിൽ ലഭ്യമായ മികച്ച 5ജി മോഡലായാണ് വിലയിരുത്തപ്പെടുന്നത്.

റെഡ്മി 13 5ജിയുടെ വനില എന്ന മോഡലിന് 13,999 രൂപയാണ് വില. 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജും ഈ വേരിയൻറിൽ ലഭ്യമാകും. 8 ജി.ബി, 128 ജി.ബി സ്റ്റോറേജാണ് മറ്റൊരു വേരിയൻറ്. ഓഷ്യൻ ബ്ലൂ, പേൾ പിങ്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.



technology smartphone XiaomiRedmi 13 5G