ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ, ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍

ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ജിയോഹോട്ട്സ്റ്റാര്‍, ജിയോസാവന്‍, സൊമാറ്റോ ഗോള്‍ഡ് സബ്സ്‌ക്രിപ്ഷനുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ് റിവാര്‍ഡുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ലഭിക്കും

author-image
Biju
New Update
jio

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഈ മാസം ഒമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്, ഇതിന്റെ ഭാഗമായി ജിയോ ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 500 ദശലക്ഷം ഉപയോക്താക്കള്‍ എന്ന നാഴികക്കല്ലും ജിയോ പിന്നിട്ടിരിക്കുന്നു. ഈ സന്തോഷം ഉപയോക്താക്കളുമായി പങ്കുവെക്കുകയാണ് ജിയോ. 

ഇതിനായി കമ്പനി ഉപയോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ അവതരിപ്പിക്കുന്നു. 349 രൂപയുടെ 'സെലിബ്രേഷന്‍ പ്ലാന്‍' ജിയോ അവതരിപ്പിച്ചു. ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ജിയോഹോട്ട്സ്റ്റാര്‍, ജിയോസാവന്‍, സൊമാറ്റോ ഗോള്‍ഡ് സബ്സ്‌ക്രിപ്ഷനുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ് റിവാര്‍ഡുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ലഭിക്കും.

ജിയോ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എത്രത്തോളം ആഴത്തില്‍ മാറിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് 500 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാനായത് എന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ഈ നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ച ഓരോ ജിയോ ഉപയോക്താവിനും ഞാന്‍ വ്യക്തിപരമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഞങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും ആകാശ് അംബാനി പറഞ്ഞു.

Jio 5G