5ജിയില്‍ വിപ്ലവം കുറിക്കാന്‍ ജിയോ

2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ജിയോയും എയര്‍ടെലും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ വളരെ ഉയര്‍ന്ന നിരക്ക് നല്‍കാതെ തന്നെ ആളുകള്‍ക്ക് 5ജി ഡാറ്റ ആസ്വദിക്കാന്‍ അവസരമുണ്ട്

author-image
Biju
New Update
RELIANCE

ഇന്ത്യയില്‍ ഇപ്പോള്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നു. അതില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും നടത്തിയ 5ജി വ്യാപനം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിവേഗം ഇന്ത്യയിലെമ്പാടും 5ജി വ്യാപിപ്പിച്ചതിലൂടെ ആളുകളെ 5ജി സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറ്റാനും അതുവഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും നിലവാരത്തിലും ആസ്വദിക്കാന്‍ വഴിയൊരുക്കാനും ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ 5ജി വ്യാപനം വലിയ പങ്കുവഹിച്ചു. ജിയോയ്ക്കും എയര്‍ടെലിനും ഇടയിലുണ്ടായിരുന്ന ആരോഗ്യപരമായ മത്സരവും 5ജി വ്യാപനത്തിന്റെ വേഗത കൂട്ടാന്‍ വളരെ വലിയ പങ്ക് വഹിച്ചു.

5ജി സേവനങ്ങള്‍ ആരംഭിക്കുക മാത്രമല്ല, അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ ചെയ്തുകൊണ്ട് ആളുകളെ ആകര്‍ഷിക്കാനും ജിയോയ്ക്കും എയര്‍ടെലിനും കഴിഞ്ഞു. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ജിയോയും എയര്‍ടെലും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ വളരെ ഉയര്‍ന്ന നിരക്ക് നല്‍കാതെ തന്നെ ആളുകള്‍ക്ക് 5ജി ഡാറ്റ ആസ്വദിക്കാന്‍ അവസരമുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന രണ്ട് 5ജി റീച്ചാര്‍ജ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നത് സാക്ഷാല്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ആണ്. 198 രൂപ, 349 രൂപ വിലകളിലാണ് ഈ പ്ലാനുകള്‍ എത്തുന്നത്. എയര്‍ടെലിനും 349 രൂപയുടെ പ്ലാന്‍ ഉണ്ടെങ്കിലും ഫെസ്റ്റിവല്‍ ഓഫര്‍ അടക്കം ലഭ്യമാകുന്ന ജിയോ പ്ലാന്‍ തന്നെയാണ് കൂടുതല്‍ ലാഭകരം.

ഇന്ത്യയില്‍ തന്നെ 200 രൂപയില്‍ താഴെ വിലയില്‍ 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏക റീച്ചാര്‍ജ് പ്ലാന്‍ ജിയോയുടേത് ആണ്, 198 രൂപയുടെ പ്ലാനാണ് അത്. അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനില്‍ ലഭ്യമാകുക.