/kalakaumudi/media/media_files/2025/01/12/LpemiK0IfNLg5WEDoXmP.jpg)
Representational Image
ഐ.പി.എല്‍ തുടങ്ങാനിരിക്കെ ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങും, 50 ദിവസത്തെ ജിയോഫൈബര്‍ ട്രയലും ഉള്‍പ്പെടുന്നതാണ് ഓഫര്‍. മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ 299 രൂപയോ അതില്‍ കൂടുതലോ ഉള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന പുതിയതും നിലവിലുള്ളതുമായ ജിയോ സിം ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍ അല്ലെങ്കില്‍ എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം 90 ദിവസം ജിയോഹോട്ട്സ്റ്റാര്‍ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. ഇതുവഴി ക്രിക്കറ്റ് ആരാധകര്‍ക്ക് ടിവിയിലോ മൊബൈലിലോ എല്ലാ മത്സരങ്ങളും 4Kയില്‍ സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. ഐപിഎല്‍ മത്സരം തുടങ്ങുന്ന മാര്‍ച്ച് 22 മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ സജീവമാകും. തുടര്‍ന്നുള്ള 90 ദിവസം സൗജന്യമായി ഉപയോഗിക്കാം. ഇതിന് പുറമെ, 800 ലധികം ടിവി ചാനലുകള്‍, 11ലേറെ OTT ആപ്പുകള്‍, പരിധിയില്ലാത്ത വൈഫൈ എന്നിവയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്..