/kalakaumudi/media/media_files/2025/10/20/jio-2025-10-20-14-57-16.jpg)
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയന്‍സ് ജിയോ എന്നത് അവരുടെ സേവനങ്ങളുടെ ജനപ്രീതിയുടെ വിജയം കൂടിയാണ്. അതില്‍ ജിയോയുടെ റീച്ചാര്‍ജ് പ്ലാനുകള്‍ക്കും വിലയ പങ്കുണ്ട്. വരിക്കാരെ ജിയോയുമായി അടുപ്പിക്കുന്ന പ്രധാന കണ്ണിയാണ് റീച്ചാര്‍ജ് പ്ലാനുകള്‍. 5ജി സ്മാര്‍ട്ട്‌ഫോണുള്ള ഒരു ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിമാസ റീച്ചാര്‍ജിന് ഏറ്റവും അനുയോജ്യം 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇത് ഇപ്പോള്‍ ജിയോയുടെ ദീപാവലി ഓഫര്‍ അടക്കമുള്ള ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ജിയോയുടെ വരിക്കാരുടെ എണ്ണം ഉയര്‍ത്തുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന ഒരു റീച്ചാര്‍ജ് പ്ലാനാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിയോയുടെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍
അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു എന്നതിനാല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ഇപ്പോള്‍ ജിയോ ഫെസ്റ്റിവല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 349 രൂപയുടെ ജിയോ പ്ലാനും ഫെസ്റ്റിവല്‍ ഓഫര്‍ സഹിതം ആണ് എത്തുന്നത്. 349 രൂപയുടെ പ്ലാനിലെ ജിയോ സ്‌പെഷ്യല്‍ ഓഫര്‍ ആനുകൂല്യങ്ങള്‍: ജിയോ ഫിനാന്‍സ്- ജിയോ ഗോള്‍ഡില്‍ 2% അധിക ആനുകൂല്യം, ഇതിനായി +91-8010000524 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി.
പുതിയ ജിയോഹോം ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ 2 മാസത്തെ സൗജന്യ ട്രയല്‍. മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍/ ടിവി സബ്സ്‌ക്രിപ്ഷന്‍, 50 ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ് ഫ്രീ. ഇത്രയുമാണ് ജിയോ ഫെസ്റ്റിവല്‍ ഓഫറുകളായി ഈ പ്ലാനില്‍ അധികമായി ലഭ്യമാകുക. ഇവ കൂടാതെ ജിയോടിവി, സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.
ധാരാളം ഡാറ്റ വേണ്ട 5ജി ഫോണുള്ള ജിയോ വരിക്കാര്‍ക്ക് ഏറ്റവും ലാഭമുള്ള പ്രതിമാസ റീച്ചാര്‍ജ് ഓപ്ഷന്‍ ഈ 349 രൂപ പ്ലാനാണ്. കാരണം ഇതില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറുണ്ട്. ഈ ഓഫര്‍ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ പ്രതിമാസ പ്ലാന്‍ ഇതാണ്. 198 രൂപ വിലയുള്ള ജിയോ പ്ലാനും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുമെങ്കിലും അതിന് ചെലവ് കൂടുതലാണ്.
198 രൂപയുടെ ജിയോ പ്ലാന്‍ 14 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഇതിന്റെ പ്രതിദിന ചെലവ് 14.14 രൂപയാണ്. അതേസമയം 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 12.46 രൂപയാണ്. പ്ലാനിന്റെ വില കൂടും തോറും പ്രതിദിന ചെലവ് കുറയും എന്നതാണ് ജിയോ പ്ലാനുകളുടെ ഒരു പൊതു രീതി.
ചില ജിയോ വരിക്കാര്‍ റീച്ചാര്‍ജ് തുക ലാഭിക്കാന്‍ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ 5ജി ഫോണ്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിനെക്കാള്‍ ലാഭം 349 രൂപയുടെ പ്ലാന്‍ തന്നെയാണ്. 1.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്രതിമാസ പ്ലാന്‍ 299 രൂപ വിലയിലാണ് എത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
