ഡാറ്റാ ട്രാഫിക്കില്‍ മുന്നിലെത്തി റിലയന്‍സ് ജിയോ; ചൈന മൊബൈലിനെ മറികടന്നു

ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി സേവനദാതാവാണ് ജിയോ്.

author-image
anumol ps
New Update
jio

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായി റിലയന്‍സ് ജിയോ. ഡാറ്റാ ട്രാഫിക്കില്‍ ചൈന മൊബൈലിനെ മറികടന്നാണ് ജിയോ ഈ സ്ഥാനം നേടിയത്. 2024 ലെ ആദ്യ പാദത്തില്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ഉപഭോഗം  40.9 എക്സാബൈറ്റിലെത്തിയതായി അനലറ്റിക്സ് സ്ഥാപനമായ ടെഫിഷ്യന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചൈന മൊബൈലിന്റെ ഡാറ്റാ ഉപഭോഗം 38 എക്‌സാബൈറ്റിലാണ് എത്തിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി സേവനദാതാവാണ് ജിയോ്. 10.8 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്.  

2024 മാര്‍ച്ച് വരെയുള്ള ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 48.18 കോടിയാണ്. അതില്‍ 10.8 കോടിപേര്‍ ജിയോയുടെ ട്രൂ5ജി നെറ്റ്വര്‍ക്ക് ഉപഭോക്താക്കളാണ്. മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ ഏകദേശം 28% 5ജി സേവനങ്ങളാണ്. ജിയോ നെറ്റ്വര്‍ക്കിലെ പ്രതിമാസ ഡാറ്റാ ട്രാഫിക് 14 എക്സാബൈറ്റ് കടന്നു. (2018ല്‍ ഇന്ത്യയുടെ പ്രതിമാസ മൊബൈല്‍ ഡാറ്റ ട്രാഫിക് 4.5 എക്സാബൈറ്റ് ആയിരുന്നു)

കോവിഡിന് ശേഷം വാര്‍ഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിശീര്‍ഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വര്‍ഷം മുമ്പ് വെറും 13.3 ജിബിയില്‍ നിന്ന് 28.7 ജിബിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോ തിങ്കളാഴ്ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച നേട്ടമാണ് ജിയോ കഴിഞ്ഞ വര്‍ഷം നേടിയത്. 

reliance jio china mobile data traffic