സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോബോട്ടിക്സിൽ ബൂട്ട് ക്യാമ്പ്

വിരസതനിറ‍ഞ്ഞ പരമ്പരാഗത പാഠ്യപദ്ധതിയിൽ നിന്നും വേറിട്ട് കുട്ടികൾക്ക് രസകരവും കൗതുകമേറിയതുമായ രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ ബാച്ചിലും 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

author-image
Prana
New Update
tesla robot

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന  ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) 8 മുതല്‍ 10 ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോബോട്ടിക്സിൽ ദിവസം നീണ്ടുനില്‍ക്കുന്ന ബൂട്ട് ക്യാമ്പ്  സംഘടിപ്പിക്കുന്നുകാര്യവട്ടം സ്പോർട്സ്‍ ഹബ്ബിലെ ഐസിഫോസിൽ ബാച്ചുകളായാണ് പ്രോഗ്രാം നടത്തുന്നത്ആദ്യ ബാച്ച് 2025 ഏപ്രിൽ മുതല്‍ വരെയുംരണ്ടാം ബാച്ച്  2025 ഏപ്രിൽ 21 മുതല്‍ 25 വരെയുമാണ് നിശ്ചയിച്ചിരിക്കുന്ന സമയക്രമം.തത്സമയ ക്ലാസുകൾസാങ്കേതിക വിദഗ്ദർ നയിക്കുന്ന സെഷനുകൾഘടനാപരമായ പാഠ്യപദ്ധതിസിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയുമുള്ള പ്രായോഗിക പരിജ്ഞാനം എന്നിവ ഈ കോഴ്സിന്റെ പ്രധാന സവിശേഷതകളാണ്ഓഫ് ലൈൻ മോഡില്‍ രാവിലെ  10 മുതൽ വൈകിട്ട് 5 വരെ നടത്തുന്ന ഈ ക്യാമ്പിലൂടെ റോബോട്ടിക്സിന്റെ വിവിധ നവീന മേഖലകള്‍ പരിചയപ്പെടാനുംതത്സമയ കോഡിങ് സെഷനുകളിലൂടെയുംപ്രോജക്ടുകളിലൂടെയും കുട്ടികളുടെ സാങ്കേതിക അഭിരുചി ശക്തിപ്പെടുത്താനും കോഴ്സ് സഹായിക്കുന്നുവിരസതനിറ‍ഞ്ഞ പരമ്പരാഗത പാഠ്യപദ്ധതിയിൽ നിന്നും വേറിട്ട് കുട്ടികൾക്ക് രസകരവും കൗതുകമേറിയതുമായ രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ ബാച്ചിലും 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. രജിസ്ട്രേഷന്‍ ഫീ : 3,350 രൂപയാണ്. മാര്‍ച്ച് 26 വരെ അപേക്ഷിക്കാംകൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/207 എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം മണിവരെ +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

sastra robotics