/kalakaumudi/media/media_files/2025/09/29/ai-2025-09-29-18-50-01.jpg)
കൊച്ചി : പ്രീ-ഓണ്‍ഡ് ആഡംബര കാറുകള്‍, ബജറ്റ് കാറുകള്‍, സൂപ്പര്‍ബൈക്കുകള്‍ എന്നിവയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമായ റോയല്‍ ഡ്രൈവ് ഒരു ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ ആദ്യ എഐ ബ്രാന്‍ഡ് അംബാസഡറായ റോയാ അവതരിപ്പിച്ചു.
ഹൈബി ഈഡന്‍ എം പിയാണ് റോയായുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റോയയുടെ ബഹുഭാഷാ വൈദഗ്ധ്യവും ആകര്‍ഷകമായ വ്യക്തിത്വവും കേരളത്തിലെ വൈവിധ്യമാര്‍ന്ന ഉപയോക്താക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് റോയല്‍ ഡ്രൈവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള ഒരു പുതിയ മാര്‍ഗ്ഗം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലുതും വിശ്വസനീയവുമായ സര്‍ക്കാര്‍ അംഗീകൃത കമ്പനിയാണ് റോയല്‍ ഡ്രൈവ്. ആഡംബര കാറുകളുടെ വില്‍പ്പനാനന്തര സേവനവും ഡീറ്റെയിലിംഗും, ഫ്ളാറ്റ്ബെഡ് ലോജിസ്റ്റിക്സും, കഫേ ബിസിനസ് വെര്‍ട്ടിക്കലുകളും ഉപയോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
