/kalakaumudi/media/media_files/2025/07/19/gala-2025-07-19-17-37-42.jpg)
മുംബൈ: സാംസങ് തങ്ങളുടെ ഗാലക്‌സി എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലായി ഗാലക്‌സി എഫ്36 5ജി (Samsung Galaxy F36 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 20000 രൂപയില്‍ താഴെ വിലയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പരിഗണിക്കുന്നവര്‍ക്കായി സാംസങ് അവതരിപ്പിച്ചിരിക്കുന്ന ഫോണ്‍ ആണ് ഇത് എന്ന് പറയാമെങ്കിലും തുടക്കത്തില്‍ ലോഞ്ച് ഓഫറുകള്‍ സഹിതം വാങ്ങുകയാണെങ്കില്‍ 15000 രൂപയോട് അടുത്ത വിലയില്‍ എഫ്36 5ജി സ്വന്തമാക്കാനാകും. എക്സിനോസ് 1380 പ്രോസസര്‍ കരുത്തില്‍ എത്തിയിരിക്കുന്ന ഗാലക്‌സി എഫ്36 5ജി മുന്‍ മോഡലിനെക്കാള്‍ മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്സി F36 5G യുടെ പ്രധാന ഫീച്ചറുകള്‍: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-U ഡിസ്പ്ലേ ആണ് ഇതിലുള്ളത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ സഹിതമാണ് ഈ ഡിസ്‌പ്ലേ എത്തുന്നത്.
ഒക്ട കോര്‍ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകള്‍) Exynos 1380 പ്രൊസസര്‍ ആണ് ഗാലക്‌സി എഫ്36 5ജിയുടെ കരുത്ത്. ഇത് മാലി G68 MP5 ജിപിയു, 6GB / 8GB റാം, 128GB ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എഫ്36 5ജിയില്‍ സാംസങ് നല്‍കിയിരിക്കുന്നത്. അതില്‍ OIS, f/1.8 അപ്പേര്‍ച്ചര്‍ എന്നിവയുള്ള 50MP മെയിന്‍ ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു.