ഗാലക്‌സി എസ്25 എഡ്ജ്

അടിസ്ഥാന ഗാലക്സി എസ്25നെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേയായിരിക്കും എഡ്ജ് മോഡലില്‍ പ്രതീക്ഷിക്കുന്നത്. പ്ലസ് വേരിയന്റിന്റെ 6.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തോട് അടുത്ത വലിപ്പം ഇതിനും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ബാറ്ററി ശേഷിയിലെ വ്യത്യാസങ്ങള്‍ കാരണം അടിസ്ഥാന മോഡലിന് സമാനമായി ഏകദേശം 162 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നുണ്ട്.

author-image
Biju
New Update
YRE

സ്മാര്‍ട്ട് ഫോണുകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. ഇതില്‍ സാംസങിനും ആരാധകര്‍ കുറവില്ല. പ്രത്യേകിച്ച് സംസങ് ഗാലക്സി എസ് സീരീസ് മോഡലുകള്‍ക്ക്. എസ് സീരിസിലെ എസ്25 എഡ്ജ് ആണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാര വിഷയം. ഗാലക്‌സി എസ്25 സിരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുമ്പോള്‍ ഏറ്റവും ആകാംക്ഷ സൃഷ്ടിച്ചത് സ്ലിം മോഡലായിരുന്നു. ഗ്യാലക്‌സി സിരീസിലെ പതിവുപോലെ ഗ്യാലക്‌സി എസ്25, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 അള്‍ട്ര എന്നീ മൂന്ന് ഫോണുകള്‍ക്ക് പുറമെ ഒരു അള്‍ട്രാ-തിന്‍ മോഡല്‍ കൂടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി എസ്25 എഡ്ജ് എന്നാണ് കമ്പനി പേരു നല്‍കിയിരിക്കുന്നത്.

ഇപ്പോഴിതാ ഗാലക്‌സി എസ്25 എഡ്ജിന്റെ വിലയും ഡിസ്പ്ലേ വലുപ്പം, ഭാരം എന്നിവ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി ചോര്‍ന്നിരിക്കുന്നത്. ഡിസൈന്‍, പ്രവര്‍ത്തനം, പ്രകടനം എന്നിവയില്‍ ഒരു ചുവടു മുന്നോട്ടു വെച്ചാണ് സാംസങ് ഗാലക്‌സി എസ്25 എഡ്ജ് പുറത്തിറങ്ങുയെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ ആഗോള വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് സാംസങ് ഗാലക്‌സി എസ്25 എഡ്ജ്.

5.84 എംഎം ആണ് ഇതിന്റെ കനം. ബാറ്ററി ശേഷിയിലും ക്യാമറ കോണ്‍ഫിഗറേഷനിലുമുള്ള മാറ്റങ്ങള്‍ കാരണം ഇത് ഭാരം കുറഞ്ഞതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നത്. എസ്25 സീരീസിലെ ഫോണുകളെല്ലാം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് കരുത്തിലാണ് എത്തുന്നത്. ഗാലക്‌സി എസ്25 എഡ്ജിലും ഇതേ ചിപ്പ് തന്നെയാണ് എന്ന് ഉറപ്പിക്കാം.

അടിസ്ഥാന ഗാലക്സി എസ്25നെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേയായിരിക്കും എഡ്ജ് മോഡലില്‍ പ്രതീക്ഷിക്കുന്നത്. പ്ലസ് വേരിയന്റിന്റെ 6.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തോട് അടുത്ത വലിപ്പം ഇതിനും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ബാറ്ററി ശേഷിയിലെ വ്യത്യാസങ്ങള്‍ കാരണം അടിസ്ഥാന മോഡലിന് സമാനമായി ഏകദേശം 162 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് എസ്25 മോഡലുകളേക്കാള്‍ ചെറുതായ 3,900 എംഎഎച്ച് ബാറ്ററിയാണ് എസ്25 എഡ്ജില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുറത്തുവന്ന ലീക്ക് വീഡിയോ പ്രകാരം എസ്25 എഡ്ജില്‍ വൃത്താകൃതിയിലുള്ള കോണുകളും സില്‍വര്‍ ഫിനിഷും ഉള്ള ഒരു ഫ്‌ലാറ്റ് ഫ്രെയിം ഉണ്ട്. ഇതിലെ ഫ്രെയിം ടൈറ്റാനിയം കൊണ്ടാണോ അലൂമിനിയം കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

 

galaxy