പുതിയ ഫാസ്ടാഗ് അവതരിപ്പിച്ച് എസ്ബിഐ

യാത്രാ സമയം കുറയ്ക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടോള്‍ പിരിവും, വാഹനത്തെ  തിരിച്ചറിയലും കൂടുതല്‍ കാര്യക്ഷമമാക്കും. 

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുംബൈ: തങ്ങളുടെ ഫാസ്ടാഗിനായി പുതിയ ഡിസൈന്‍ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യാത്രാ സമയം കുറയ്ക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടോള്‍ പിരിവും, വാഹനത്തെ  തിരിച്ചറിയലും കൂടുതല്‍ കാര്യക്ഷമമാക്കും. 

എസ്ബിഐ ഫാസ്ടാഗ് എന്നാല്‍, അതുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നോ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നോ നേരിട്ട് ടോള്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ്. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിന് കീഴില്‍, വാഹനങ്ങളില്‍ ചിപ്പ് അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കര്‍ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിച്ചിരിക്കുന്നു. ഒരു ടോള്‍ ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍, ഒരു സ്‌കാനര്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ വായിക്കുകയും ടോള്‍ തുക സ്വയമേവ കുറയ്ക്കുകയും ചെയ്യുന്നു.

പുതിയ ഫാസ്ടാഗ് ഡിസൈന്‍ വെഹിക്കിള്‍ ക്ലാസ് 4  അതായത് കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ളതാണെന്ന് എസ്ബിഐ വ്യക്തമാക്കി. 

 

sbi fastag