/kalakaumudi/media/media_files/2025/04/21/Pl47zjB19lSNiHe6L197.jpg)
ദുബായ്: ഡ്രൈവറില്ലാ വാഹനങ്ങള്‍ അധികം വൈകാതെ നിരത്തുകളില്‍ ഇറക്കാനൊരുങ്ങി ദുബായ്. അടുത്ത മാസം പകുതിയോടെ ഇവയുടെ പരീക്ഷണ ഓട്ടം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൈനയുടെ ബെയ്ഡുവുമായി സഹകരിച്ചു കൊണ്ട് നടക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അപ്പോളോ ഗോയും ആണ്. ഇരുവരും ഓട്ടോണമസ് വാഹന സേവന കരാറില്‍ ഒപ്പുവച്ചു. 50-ഓളം ഡ്രൈവറില്ലാ വാഹനങ്ങള്‍ അടുത്ത മാസങ്ങളില്‍ പരീക്ഷണയോട്ടത്തിന് ഇറക്കുമെന്നും 2028ഓടെ ദുബായില്‍ മാത്രം ഓട്ടോണമസ് വാഹനങ്ങളുടെ എണ്ണം 1,000 ആക്കി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓട്ടോണമസ് ടാക്‌സികളായ ആര്‍ടി6 ആയിരിക്കും ഇതിനായി ഉപയോഗിക്കുക. ഉയര്‍ന്ന നിലവാരമുള്ള ഓട്ടോമേഷനും സുരക്ഷയും ഉറപ്പാക്കാന്‍ ഈ വാഹനങ്ങളില്‍ 40 സെന്‍സറുകളും ഡിറ്റക്ടറുകള്‍ ഉണ്ടാവുമെന്ന് പറയുന്നു.
.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
