ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും

ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം ഫോര്‍ ദൗത്യം മെയ് 29നാണ് വിക്ഷേപിക്കാനിരുന്നത് എന്നാല്‍ വിക്ഷേപണമിപ്പോള്‍ ജൂണ്‍ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

author-image
Sneha SB
New Update
shubhamshu

ഫ്‌ളോറിട : രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകശത്തേക്കെത്താന്‍ പോകുന്ന രണ്ടാമത്തെ വ്യക്തിയാണ് ശുഭാംശു ശുക്ല. എന്നാല്‍ ബഹിരാകശത്തേക്കുളള അദ്ദേഹത്തിന്റെ യാത്ര വൈകും . ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം ഫോര്‍ ദൗത്യം മെയ് 29നാണ് വിക്ഷേപിക്കാനിരുന്നത് എന്നാല്‍ വിക്ഷേപണമിപ്പോള്‍ ജൂണ്‍ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.ഫ്‌ളോറിഡയിലെ കേപ്പ് കനാവറിലെ കെന്നടി സ്‌പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം .ഇന്ത്യന്‍ സമയം വൈകിട്ട് 6 .41 നാകും ആക്‌സിയ ദൗത്യത്തിന്റെ വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാകും ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോവുക.

 

International Space Station astronaut indian space