ശുഭാംശു ശുക്ല മടങ്ങിയെത്തി ; വിജയകരമായി ദൗത്യം പൂര്‍ത്തീകരിച്ച് തിരികെ ഭൂമിയിലേക്ക്

ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്തായി വിജയകരമായി ഇറങ്ങി.

author-image
Sneha SB
New Update
AXIOM 4 RETURNS

കാലിഫോര്‍ണിയ: ബഹിരാകാശം ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്തായി വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്‌പേസ് എക്സിന്റെ എംവി ഷാനോണ്‍ കപ്പല്‍ കരയ്ക്കെത്തിക്കും.19 ദിവസത്തിനുശേഷമാണ് സംഘം തിരികെയെത്തിയത്.

space mission