ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 19ന്

യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.

author-image
Sneha SB
New Update
SUKLA

ഡല്‍ഹി : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുളള ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയതി പുറത്ത്.യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.ശനിയാഴ്ച ഐഎസ്ആറോയാണ് വിക്ഷേപണത്തിന്റെ തീയതി പ്രഖ്യാപിച്ചത്.ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകുക.വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടില്‍നിന്നും ഹംഗറിയില്‍നിന്നുമുള്ള സഞ്ചാരികളുമുണ്ട്.ആദ്യം മെയ് 29നായിരുന്നു ആക്‌സിയം പദ്ധതിയുടെ ഭാഗമായ ബഹിരാകാശയാത്ര നിശ്ചയിച്ചിരുന്നത്.പിന്നീട് ജൂണ്‍ 10 ലേക്കും പിന്നെ മാറ്റി ജൂണ്‍ 11ലേക്കും നീക്കി വച്ചു.സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 11-ന് വിക്ഷേപണം മാറ്റിവെച്ചത്.ഫാല്‍ക്കണ്‍ റോക്കറ്റ് 9 ലെ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയതിനെതുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്.ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല.അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമായ ഒരു ദൗത്യമാണിത്.

 

space x