/kalakaumudi/media/media_files/2025/09/19/smart-2025-09-19-13-38-01.jpg)
മുംബൈ: ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ ട്ട്‌ഫോണ്‍ കയറ്റുമതിയിയില്‍. റെക്കോഡ് നേട്ടം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തില്‍ ഒരുലക്ഷം കോടി രൂപ കടന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്.
ഇക്കുറി 55 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. കയറ്റുമതിയില്‍ മുന്നില്‍ ആപ്പിള്‍ ഐ ഫോണുകളാണ്. 75 ശതമാനവും രണ്ട് ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്.
ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികള്‍ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കാ ലയളവിലെ ആദ്യ അഞ്ച് മാസത്തിലെ ക യറ്റുമതി 25,600 കോടി രൂപയായിരുന്നു.
അന്ന് 12 മാസത്തിനുള്ളില്‍ 90,000 കോടി രൂപ യുടെ സ്മാര്‍ട്ട്‌ഫോണുകളാണ് കടല്‍ കട ന്നത്.കേന്ദ്രസര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇ ന്‍സെന്റ്‌റീവ് (പിഎല്‍ഐ) പദ്ധതി സ്മാര്‍ ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് നടപ്പിലാക്കി യതാണ് മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായത്.