/kalakaumudi/media/media_files/2025/07/14/undocking-2025-07-14-17-07-26.jpg)
കാലിഫോര്‍ണിയ : ബഹിരകാശ നിലയത്തില്‍ പതിനെട്ടു ദിവസം പൂര്‍ത്തിയാക്കിയതിനുശേഷം ശുഭാംശു ശുക്ലയും സംഘവും തിരികെ എത്തുന്നു.അണ്‍ഡോക്കിങ് നടപടികള്‍ പൂര്‍ത്തീകരിച്ചു.ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്.ജൂണ്‍ 26 നാണ് ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്.പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഉഴുന്ന് പരിപ്പ് തുടങ്ങിയ വിത്തുകള്‍ മുളപ്പിക്കുന്ന പരീക്ഷണവും നടന്നു.വിവിധ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ സാമ്പിളുകളടക്കം ഭൂമിയിലേക്ക് കൊണ്ട് വരുന്നുണ്ട്.ഇരുപത്തിരണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് പേടകം ഭൂമിയില്‍ എത്തുക.നിലവിലെ കാലിഫോര്‍ണിയയിലെ കാലാവസ്ഥ അനുകൂലമാണ്.നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് പേടകം കാലിഫോര്‍ണിയക്കടുത്ത് ശാന്ത സമുദ്രത്തില്‍ ഇറങ്ങും.ശുഭാംശു ശുക്ലയുടെ ഈ പരിചയ സമ്പത്ത് ഇന്ത്യയുടെ സ്‌പേസ് ഏജന്‍സിയായ ഇസ്രോയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് സഹായമാകും.