അന്താരാഷ്ട്ര ബഹികാരശ നിലയം ഉടൻ പൊളിക്കണം എന്ന് മസ്ക് , പറ്റില്ലെന്നു സുനിതാ വില്യംസ്

'ബഹിരാകാശ നിലയം അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ പാരമ്യതയിലാണ് ഇപ്പോഴുള്ളത്, അതിനാല്‍ ഐഎസ്എസ് പൊളിച്ചുമാറ്റണം എന്ന് പറയാന്‍ ഉചിതമായ സമയമല്ല ഇത്' എന്നുമാണ് മസ്കിന് സുനിതയുടെ മറുപടി.

author-image
Rajesh T L
New Update
dqwdfFAQ

കാലിഫോർണിയ : നാസ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയായെന്നും ഐഎസ്എസ് ഉടന്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നുമുള്ള ഇലോണ്‍ മസ്കിന്‍റെ വാദത്തിന് മറുപടിയുമായി സുനിത വില്യംസ്. 'ബഹിരാകാശ നിലയം അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ പാരമ്യതയിലാണ് ഇപ്പോഴുള്ളത്, അതിനാല്‍ ഐഎസ്എസ് പൊളിച്ചുമാറ്റണം എന്ന് പറയാന്‍ ഉചിതമായ സമയമല്ല ഇത്' എന്നുമാണ് മസ്കിന് സുനിതയുടെ മറുപടി. ബഹിരാകാശ നിലയത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുനിത വില്യംസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം 2030 അവസാനത്തോടെ അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളും പദ്ധതിയിട്ടിരിക്കുന്നത്. 2030-ഓടെ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് ഐഎസ്എസ് ഡീഓര്‍ബിറ്റ് ചെയ്യാനാണ് നാസയുടെ പദ്ധതി. എന്നാല്‍ നിലയം ഇതിലും നേരത്തെ റിട്ടയര്‍ ചെയ്യണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉപദേശകനും സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ ഉടമയുമായ ഇലോണ്‍ മസ്കിന്‍റെ നിലപാട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഉദ്ദേശ്യം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ നിലയം ഡീഓര്‍ബിറ്റ് ചെയ്യണമെന്നും മസ്‌ക് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐഎസ്എസ് കൊണ്ട് വളരെ കുറച്ച് ആവശ്യങ്ങളെ ഇപ്പോഴുള്ളൂ എന്നാണ് മസ്കിന്‍റെ പക്ഷം. ഈ വാദങ്ങള്‍ക്കാണ് സുനിത വില്യംസ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് 2028ല്‍ പിന്‍മാറാന്‍ റഷ്യ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഐഎസ്എസിലെ ഗവേഷണവും സാങ്കേതികവികസനവും പരിശീലനവും 2030 വരെ തുടരാനാണ് നാസയുടെ തീരുമാനം. 2030ല്‍ ഐഎസ്എസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ കാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാനുള്ള കരാര്‍ ഇതിനകം ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന് നാസ നല്‍കിയിട്ടുണ്ട്. രണ്ടാം ട്രംപ് ഭരണത്തില്‍ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) വിഭാഗത്തിന്‍റെ തലവന്‍ കൂടിയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്ക്.

elone musk science sunitha willams International Space Station