കട്ടിയുള്ള ബാറ്ററികള്‍ക്കു ബദലായി; ഏത് ആകൃതിയിലേക്കും മാറ്റാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് സ്വീഡിഷ് ശാസ്ത്രജ്ഞര്‍

ടൂത്ത്‌പേസ്റ്റ് പോലെ വലിക്കാനും, ഏതു രൂപത്തിലേക്ക് മാറ്റാനും കഴിയുന്ന തരത്തിലുള്ള പുതിയ തരം ബാറ്ററി വികസിപ്പിച്ചെടുത്തത് ഒരു പറ്റം സ്വീഡിഷ് ശാസ്ത്രജ്ഞര്‍.

author-image
Akshaya N K
New Update
flbbb

സ്വീഡന്‍: ബാറ്ററികള്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് കട്ടിയുള്ള വസ്തുവിന്റെ രൂപമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു പറ്റം സ്വീഡിഷ് ശാസ്ത്രജ്ഞരാണ്‌ ടൂത്ത്‌പേസ്റ്റ് പോലെ വലിക്കാനും, ഏതു രൂപത്തിലേക്ക് മാറ്റാനും കഴിയുന്ന തരത്തിലുള്ള പുതിയ തരം ബാറ്ററി വികസിപ്പിച്ചെടുത്തത്.

വര്‍ഷങ്ങളായി ഈ ഉദ്യമത്തിലു പിന്നിലായിരുന്നു ഈ ശാസ്ത്രജ്ഞര്‍. ടൂത്ത്‌പേസ്റ്റു പോലെയായതു കൊണ്ടു തന്നെ ഇതിനെ നിലവിലുള്ളതിന്റെ ഇരട്ടിയോളം വലിച്ചുനീട്ടാം. ഒരു 3ഡി പ്രിന്ററിന്റെ സഹായത്തോടെ ആവശ്യക്കാരന് ഇഷ്ടമുള്ള രൂപത്തില്‍ ഇതിനെ മാറ്റാമെന്നതാണ് പ്രധാന സവിശേഷത.

ഈ ബാറ്ററിക്ക്‌ ഒരു വോള്‍ട്ട് മാത്രം സംഭരണ ശേഷിയുള്ളൂ എന്നതിനാല്‍
 വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന്  പ്രൊജക്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍ റഹ്മാനുദീന്‍ പറഞ്ഞു. 


ഈ ബാറ്ററിയുടെ പ്രോട്ടോടൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനായി
 500 തവണയിലേറെ ചാര്‍ജ് ചെയ്തും ഡിസ്ചാര്‍ജ് ചെയ്തും പരീക്ഷണം നടത്തിയിരുന്നു. ഇനി വരാന്‍ പോകുന്ന പുതിയ ഗാഡ്ജറ്റുകളിലും,മെഡിക്കല്‍ ഉപകരണങ്ങളിലും, റോബോട്ടിക്ക് ഉപകരണങ്ങളിലും ഈ കണ്ടുപിടുത്തം മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

 

stretchable battery sweden invention new battery battery power