ടെക്നോ മെഗാബുക്ക് എസ്16 എഐ പിസി കമ്പ്യൂട്ടക്സ് അനാച്ഛാദനം ചെയ്തു

പിസിയുടെ ചില പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അതിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

author-image
Sneha SB
New Update
LAPTOP

ടെക്നോയുടെ ആദ്യത്തെ 16 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ലാപ്‌ടോപ്പായ ടെക്നോ മെഗാബുക്ക് എസ് 16, തായ്‌പേയില്‍ നടന്ന കമ്പ്യൂട്ട്ക്‌സ് 2025 പരിപാടിയില്‍ അനാച്ഛാദനം ചെയ്തു. കമ്പനിയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് എഐ പിസിയായാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചത്. മള്‍ട്ടിടാസ്‌കിങ്ങില്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി സ്വയം വികസിപ്പിച്ച എഐ ബാക്ക്ഡ് ഫീച്ചേഴ്‌സ് ഇതില്‍ ഉള്‍പ്പെടുന്നു. പിസിയുടെ ചില പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അതിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വളരെ സ്ലിം ബെസലുകളുള്ള ഒരു ഇമ്മേഴ്സീവ് 16 ഇഞ്ച് ഫുള്‍-എച്ച്ഡി സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. 5.4 GHZ വരെ ക്ലോക്ക് സ്പീഡുള്ള ഒരു ഇന്റല്‍ കോര്‍ i9 13900HK  സിപിയു ആണ് ഇത് നല്‍കുന്നത്, ഇംപ്രൂവ്ഡ് NPU, ഇന്റഗ്രേറ്റഡ് ആര്‍ക്ക് ഗ്രാഫിക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

 

New Launches Gadget Laptop