/kalakaumudi/media/media_files/2025/09/12/iphone-2025-09-12-14-46-55.jpg)
ഫളിപ്പ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയില്‍ ആയ ബിഗ് ബില്യണ്‍ ഡേയ്‌സ് ഈ മാസം 23 മുതല്‍ ആരംഭിക്കുകയാണ്. വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകളും ഈ ഓഫര്‍ സെയിലില്‍ വന്‍ വിലക്കുറവില്‍ വാങ്ങാനാകും. ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമല്ല, ആമസോണിലും ഫെസ്റ്റിവല്‍ ഓഫര്‍ സെയില്‍ ആരംഭിക്കുന്നത് അന്നുതന്നെയാണ്. ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന്റെ ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ടീസര്‍ പേജില്‍ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.
പുറത്തുവന്ന സൂചനകളില്‍ നിന്ന് മനസിലാക്കാനാകുന്ന ഒരു പ്രധാന കാര്യം ഈ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ ആപ്പിളിന്റെ ഐഫോണുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാനാകും എന്നാണ്. പുതിയ ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ഔദ്യോഗികമായി തന്നെ പഴയ ഐഫോണ്‍ മോഡലുകളുടെ വില കുറഞ്ഞിരുന്നു.
പുതിയ മോഡലുകളുടെ ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നവയുടെ വില കുറച്ചതിനൊപ്പം ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ആപ്പിള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രോ മോഡലുകള്‍ ഞെട്ടിക്കുന്ന ഡിസ്‌കൗണ്ടില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയില്‍ ഐഫോണ്‍ 16 പ്രോ 1,19,900 രൂപ വിലയില്‍ ആണ് ലോഞ്ച് ചെയ്തത്. പുതിയ മോഡലുകള്‍ വന്നതോടെ ആപ്പിള്‍ വെബ്‌സൈറ്റില്‍ നിന്ന് ഈ മോഡല്‍ നീക്കി. പക്ഷേ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 16 പ്രോ 128ജിബി അടിസ്ഥാന സ്റ്റോറേജ് മോഡല്‍ 1,12,900 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
എന്നാല്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ സമയത്ത് ഐഫോണ്‍ 16 പ്രോ അടിസ്ഥാന മോഡല്‍ 69,999 രൂപയ്ക്ക് ലഭിക്കും എന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കിയിരിക്കുന്ന സൂചന. അതായത് ഏതാണ്ട് 42,901 രൂപയുടെ ലാഭം ഇവിടെ ഉപയോക്താവിന് ഉണ്ടാകും. പക്ഷേ ഈ ഡിസ്‌കൗണ്ട് എങ്ങനെ നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ വിവരങ്ങള്‍ ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ഡയറക്ട് ഡിസ്‌കൗണ്ട്, ബാങ്ക് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവയെല്ലാം ചേര്‍ത്താകും 42,901 രൂപ ഡിസ്‌കൗണ്ട് ലഭ്യമാകുക എന്നാണ് കരുതപ്പെടുന്നത്. ഐഫോണ്‍ 16 പ്രോ മാത്രമല്ല, പുതിയ മോഡലുകള്‍ എത്തിയപ്പോള്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയ 16 പ്രോ മാക്‌സ് മോഡലും ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാകും.
ഏത് ഓഫര്‍ സെയിലുകള്‍ വന്നാലും ഐഫോണ്‍ മോഡലുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ ആളുകള്‍ ഇടിച്ചുകയറാറുണ്ട്. അതിനാല്‍ത്തന്നെ ഓഫര്‍ സെയിലുകളില്‍ ഐഫോണ്‍ മോഡലുകള്‍ക്ക് വളരെ പ്രാധാന്യം ലഭിച്ചുവരുന്നു. ഐഫോണ്‍ 14, ഐഫോണ്‍15 എന്നീ മുന്‍ മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പുതിയ 17 സീരീസ് വന്നതോടെ ഇവയുടെ വിലയും അടുത്ത ലെവലിലേക്ക് കുറഞ്ഞിട്ടുണ്ട് എന്നത് ഇത്തവണത്തെ ഓഫര്‍ സെയിലിനെ ആവേശകരമാക്കുന്നു.
ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്‍പ് ഉപയോക്താവ് ചില തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. വാങ്ങേണ്ട മോഡല്‍ ഏതാണ് എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഏത് ഫോണ്‍ ആണ് വാങ്ങേണ്ടത് എന്ന് ധാരണയുണ്ടെങ്കില്‍ പര്‍ച്ചേസ് ഈസിയാക്കാം. ചില ഓഫറുകള്‍ ഏതാനും സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. അപ്പോള്‍ ആലോചിച്ച് തീരുമാനമെടുത്ത് വരുമ്പോഴേക്ക് ഓഫര്‍ കാലാവധി കഴിഞ്ഞിട്ടുണ്ടാകും, അല്ലെങ്കില്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും എന്ന് അറിഞ്ഞിരിക്കുക.