/kalakaumudi/media/media_files/2025/08/08/sam-alttman-2025-08-08-14-48-33.jpg)
ഓപ്പണ്‍ എഐ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലായ ജിപിടി-5 പുറത്തിറക്കി, ചടങ്ങില്‍ സിഇഒ സാം ആള്‍ട്ട്മാന്‍ എഐ മേഖലയില്‍ ഇന്ത്യയുടെ വളരുന്ന പങ്കിനെക്കുറിച്ച് സംസാരിച്ചു. അമേരിക്കയ്ക്ക് ശേഷം കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്നും ഉടന്‍ തന്നെ ഒന്നാം സ്ഥാനം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ 'അവിശ്വസനീയമാംവിധം വേഗത്തില്‍ വളരുന്ന' രാജ്യമെന്ന് വിശേഷിപ്പിച്ച ആള്‍ട്ട്മാന്‍, രാജ്യത്തെ വ്യക്തികളും ബിസിനസുകളും സൃഷ്ടിപരവും പ്രായോഗികവുമായ രീതിയില്‍ എഐ ഉപയോഗിക്കുന്ന രീതിയെ പ്രശംസിച്ചു. ഇന്ത്യന്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഉറപ്പാക്കാന്‍ പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ ഇന്ത്യന്‍ വിപണിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നതിനായി സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ആള്‍ട്ട്മാന്‍ പങ്കുവെച്ചതായി, പിടിഐ റിപ്പോര്‍ട്ട് ചെയ്തു.