ത്രഡ്‌സ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍

ആഗോളതലത്തില്‍ മാസംതോറും 175 മില്യണ്‍ (17.5 കോടി) ആക്ടീവ് യൂസര്‍മാരാണ് ത്രഡ്സിനുള്ളത്.

author-image
anumol ps
New Update
threads

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ ത്രഡ്സില്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് മെറ്റ. ആഗോളതലത്തില്‍ മാസംതോറും 175 മില്യണ്‍ (17.5 കോടി) ആക്ടീവ് യൂസര്‍മാരാണ് ത്രഡ്സിനുള്ളത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് (എക്സ്) ബദലായി ത്രഡ്‌സ് മെറ്റ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 

സിനിമ, ടെലിവിഷന്‍ ഷോകള്‍, ഒടിടി കണ്ടന്റുകള്‍, സെലിബ്രിറ്റി സംബന്ധമായ ചര്‍ച്ചകള്‍, സ്‌പോര്‍ട്സ് എന്നിവയാണ് ഇന്ത്യയില്‍ ത്രഡ്‌സില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്റെ വിവരങ്ങള്‍. ക്രിക്കറ്റാണ് ഇന്ത്യയില്‍ ത്രഡ്‌സില്‍ ഏറ്റവും ട്രെന്‍ഡിംഗാകുന്ന കണ്ടന്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുന്‍ താരം ആകാശ് ചോപ്ര, സുരേഷ് റെയ്ന, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് തുടങ്ങിയവര്‍ ത്രഡ്‌സിലെ ആക്ടീവ് ഉപയോക്താക്കളാണ്. 

threads users