പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വെബ് പതിപ്പ് അവതരിപ്പിച്ച് കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. ട്രൂ കോളര്‍ വെബ് വരുന്നതോടെ കോണ്‍ടാക്റ്റുകള്‍ തിരയാനും എസ്എംഎസ് അയക്കാനും ചാറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ട്രൂ കോളര്‍ ഉപയോഗിക്കുന്നതിന് ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ വേണ്ടിവരില്ല.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വെബ്ബ് ഉപയോഗിക്കാനാവുക. ഫോണിലെ ട്രൂകോളര്‍ ആപ്പ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം ട്രൂകോളര്‍ വെബ്ബില്‍ ലോഗിന്‍ ചെയ്യാന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇതിലൂടെ അപരിചിതമായ നമ്പറുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. നേരത്തെ തന്നെ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. അപരിചിതമായ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ അത് ആരുടേതാണെന്ന് ട്രൂകോളറില്‍ കാണാനാവും. ട്രൂകോളര്‍ വെബ്ബില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ അത് ആരുടേതാണെന്ന് കാണാം. ആന്‍ഡ്രോയിഡ് ഫോണില്‍ വരുന്ന കോളുകളും ട്രൂകോളര്‍ വെബ്ബില്‍ നോട്ടിഫിക്കേഷനായി കാണാനാവുന്നതാണ്.