ന്യൂഡല്‍ഹി: ട്വിറ്റര്‍ എക്‌സ് ഇന്ത്യയില്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. ടോപ്പ്-ടയര്‍ പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് 1300 രൂപയായിരുന്നു പ്രതിമാസ ചാര്‍ജ്. ഇത് 1,750 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പ്രീമിയം പ്ലസ് വരിക്കാരുടെ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍, മുമ്പ് 13,600 രൂപയായിരുന്നത് ഇപ്പോള്‍ 18,300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളിലെ വില വര്‍ദ്ധനവിന് പിന്നാലെയാണ് ഇന്ത്യയിലെ നിരക്കുകളും എക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് നിരക്കുകള്‍ കൂട്ടിയതെന്ന് എക്‌സ് പ്രസ്താവിക്കാനയില്‍ അറിയിച്ചിട്ടുണ്ട്.