വിക്ടോറിയ ഷി: പുതിയ  വിര്‍ച്വല്‍ എഐ വക്താവുമായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം

എഐ അവതാറിന് യുക്രൈന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായി റോസാലി നോംബ്രേയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്.

author-image
Vishnupriya
New Update
victoria

വിര്‍ച്വല്‍ എഐ വക്താവ് വിക്ടോറിയ ഷി

Listen to this article
0.75x1x1.5x
00:00/ 00:00

പുതിയ വിര്‍ച്വല്‍ എഐ വക്താവിനെ അവതരിപ്പിച്ച് യുക്രൈന്‍. റഷ്യ-യുക്രൈൻ  യുദ്ധമുള്‍പ്പടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനായാണ് എ ഐ വക്താവിനെ യുക്രൈൻ അവതരിപ്പിച്ചത്. വിക്ടോറിയ ഷി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ അവതാറിന് യുക്രൈന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായി റോസാലി നോംബ്രേയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. യുക്രൈൻ പദ്ധതിയുടെ ഭാഗമാവാന്‍ റോസാലി സമ്മതം നല്‍കുകയായിരുന്നു.

വിര്‍ച്വല്‍ വക്താവിൻറെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലുമാണ് വിക്ടോറിയ ഷിയുടെ പ്രതികരണങ്ങള്‍ അപ്‌ലോഡ് ചെയ്യുക. 

റോസാലി നോംബ്രേയുടെ സമ്മതത്തോടെയാണ് ശബ്ദവും രൂപവും വിക്ടോറിയ ഷിയ്ക്ക് നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുക വിക്ടോറിയ ഷി ആയിരിക്കും. അതേസമയം. കൂടാതെ ഇതിൻറെ വ്യാജ പതിപ്പ് നിര്‍മിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ai generated spokeperson ai ukraine