അപ്‌ഗ്രേഡിങ്ങിനൊരുങ്ങി സാംസങ് ഫോണുകള്‍

എഐയ്ക്കായുള്ള ഇന്റർഫെയ്സ്  ആണ്‌ സാംസങ് യുഐ7 എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

author-image
Akshaya N K
New Update
samsung

വൺ യുഐ 7.0( One UI 7.0) അപ്ഡേറ്റ് ഏപ്രിൽ 7 മുതൽ സാംസങ് പുതിയ Galaxy S24 സീരീസ്, Galaxy Z Fold 6Z Flip 6 എന്നീ മോഡലുകൾക്ക് ലഭ്യമായിത്തുടങ്ങി. എഐയ്ക്കായുള്ള ഇന്റർഫെയ്സ്  ആണ്‌ സാംസങ് യുഐ7 എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.വൺ യുഐ വിജറ്റുകൾക്ക് പുതിയ മാറ്റങ്ങള്‍ ഉണ്ടാവും. ഇതിനു പുറമെ ഹോം സ്‌ക്രീൻ, ലോക്ക് സ്‌ക്രീൻ എന്നിവയും ഉണ്ടാകും.

'AI Select' ഉപയോഗിച്ച് ഉള്ളടക്കം സംരക്ഷിക്കാനും, 'Writing Assist' ഉപയോഗിച്ച് ടെക്സ്റ്റ് സംഗ്രഹിക്കാനും ഫോർമാറ്റ് ചെയ്യാനും സാധിക്കും.

One UI 7ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ, Settings > Software update എന്നതിലേക്ക് പോയി ഏറ്റവും പുതിയ അപ്‌ഡേറ്റ് പരിശോധിക്കുക.
അപ്‌ഡേറ്റിനു മുമ്പ് എല്ലാ ഡാറ്റകളും സുരക്ഷിതമായി ബാക്കപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

വൈകാതെ മറ്റ് ഗാലക്സി ഉപകരണങ്ങളിലേക്കും ഇത് എത്തും.


samsung updates New Updates mobile UPDATES SAMSUNG