യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധന

ജനുവരി- ജൂൺ കാലയളവിലാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. 2024ലെ ആദ്യ ആറുമാസ കാലയളവിൽ 7897 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

author-image
anumol ps
New Update
upi 1

ന്യൂഡൽഹി: രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധന. ജനുവരി- ജൂൺ കാലയളവിലാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. 2024ലെ ആദ്യ ആറുമാസ കാലയളവിൽ 7897 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

രാജ്യത്തെ പേയ്‌മെന്റ് വിപണിയിൽ യുപിഐ ആധിപത്യം തുടരുന്നതായി പേയ്‌മെന്റ് ടെക്‌നോളജി സർവീസ് പ്രൊവൈഡർ ആയ വേൾഡ്‌ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് യുപിഐ അതിവേഗം വികസിക്കുന്നതായാണ് കണക്കുകളിൽ നിന്ന് ബോധ്യമാകുന്നത്. 2023 ജനുവരിയിൽ 803 കോടി ഇടപാടുകളാണ് നടന്നത്. എന്നാൽ ഈ വർഷം ജൂണിൽ ഇത് 1390 കോടിയായാണ് ഉയർന്നത്. ഇടപാടുകളുടെ എണ്ണത്തിലുള്ള വർധനയ്ക്ക് സമാനമായി മൂല്യവും ഉയർന്നിട്ടുണ്ട്. 2023 ജനുവരിയിൽ 12.98 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നതെങ്കിൽ ഈ വർഷം ജൂൺ ആയപ്പോൾ മൂല്യം 20.07 ലക്ഷം കോടിയായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

2023ലെ ആദ്യ പകുതിയിൽ 5190 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇതാണ് 2024 ആദ്യ പകുതിയായപ്പോൾ 7897 കോടിയായി ഉയർന്നത്. 52 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ മൂല്യത്തിൽ 40 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. 83.16 ലക്ഷം കോടിയിൽ നിന്ന് 116.63 ലക്ഷം കോടിയായാണ് ഇടപാടുകളുടെ മൂല്യം ഉയർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

upi transaction