ഐപിഎല്ലിനോടനുബന്ധിച്ച് ഇളവും അധിക ഡാറ്റയും പ്രഖ്യാപിച്ച്  വിഐ

വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

author-image
anumol ps
New Update
vi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ഐപിഎൽ സീസണോടനുബന്ധിച്ച് മുൻനിര ടെലകോം സേവനദാതാവായ വിഐ ഉപഭോക്താക്കൾക്കായി പ്രത്യേക ഇളവുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. 1449 രൂപയുടെ പായ്ക്കിൽ 50 രൂപയുടെ ഇളവു ലഭിക്കും. 3199 രൂപയുടെ പായ്ക്കിൽ നൂറു രൂപയുടെ ഇളവാകും ലഭിക്കുക. 699 രൂപയുടെ പായ്ക്കിൽ 50 രൂപയുടെ ഇളവു ലഭിക്കും.

ഇതിനു പുറമെ 181 രൂപയുടെ പായ്ക്കിൽ 50 ശതമാനവും 75 രൂപയുടെ പായ്ക്കിൽ 25 ശതമാനവും അധിക ഡാറ്റ നൽകും. ഈ ആനൂകൂല്യങ്ങൾക്കൊപ്പം ആകർഷകമായ അധിക പായ്ക്കുകളും അവതരിപ്പിക്കുന്നുണ്ട്. 298 രൂപയുടെ പായ്ക്കിൽ 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയും 418 രൂപയുടെ പായ്ക്കിൽ 56 ദിവസത്തേക്ക് 100 ജിബിയും ഡാറ്റ ല ഭിക്കും.

മാർച്ച് 21 മുതൽ ഏപ്രിൽ ഒന്നു വരെ തെരഞ്ഞെടുത്ത റീചാർജ് പായ്ക്കുകളിൽ അധിക ഡാറ്റാ ആനൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1449 രൂപയുടെ പായ്ക്കിൽ 30 ജിബി അധിക ഡാറ്റ, 2899 രൂപ, 3099 രൂപ, 3199 രൂപ പായ്ക്കുകളിൽ 50 ജിബി വീതം അധിക ഡാറ്റ എന്നിങ്ങനെയാണു ലഭിക്കുക. 

 

 

Vi ipl discount additional data