വിവോ X300 സീരീസ് മോഡലുകള്‍ക്ക് റിപ്പബ്ലിക് ഡേ ഡിസ്‌കൗണ്ട്

X300 പ്രോ മോഡലിനാണ് ആരാധകര്‍ കൂടുതലുള്ളത്. ഐഫോണ്‍ വാങ്ങുന്ന പോലെയൊക്കെ വിവോ X300 പ്രോ സ്വന്തമാക്കുന്നത് പുതിയയൊരു ട്രെന്‍ഡ് തന്നെയായി മാറി. മികച്ച ഡിസ്‌കൗണ്ട് ലഭ്യമായത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി

author-image
Biju
New Update
vivo x 300

അടുത്തകാലത്ത് നിരവധി പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അതില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറെ ആഘോഷിച്ച ഒരു ലോഞ്ച് ആയിരുന്നു വിവോ X300 സീരീസിന്റേത്. വിവോ X300, വിവോ X300 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസില്‍ എത്തിയത്. ഇവയ്ക്ക് രണ്ടിനും ഏറെ സ്വീകാര്യത ഉപയോക്താക്കള്‍ക്കിടയില്‍ ലഭിച്ചു എന്നാണ് ലോഞ്ചിന് ശേഷമുള്ള ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനായത്. ഇതില്‍ X300 പ്രോ മോഡലിനാണ് ആരാധകര്‍ കൂടുതലുള്ളത്. ഐഫോണ്‍ വാങ്ങുന്ന പോലെയൊക്കെ വിവോ X300 പ്രോ സ്വന്തമാക്കുന്നത് പുതിയയൊരു ട്രെന്‍ഡ് തന്നെയായി മാറി. മികച്ച ഡിസ്‌കൗണ്ട് ലഭ്യമായത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

വിവോ X300 സീരീസ് വില്‍പ്പനയ്ക്ക് എത്തിയപ്പോള്‍ ആകര്‍ഷകമായ ലോഞ്ച് ഓഫറുകള്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ഇവ വില്‍പ്പനയ്ക്ക് എത്തി ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ റിപ്പബ്ലിക് ഡേ സെയില്‍ പ്രമാണിച്ച് ആമസോണിലും വി?വോയുടെ ഔദ്യോഗിക വെബ്?സൈറ്റിലും ഈ രണ്ട് ഫോണുകള്‍ക്കും ലോഞ്ച് ഓഫറുകളുടേതിന് സമാനമായ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ ഇവ ഇതുവരെ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ റിപ്പബ്ലിക് ഡീല്‍ പരിഗണിക്കാവുന്നതാണ്.

വിവോ X300 പ്രോ ഡിസ്‌കൗണ്ട് വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ഇപ്പോള്‍ 10000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അതിനാല്‍ ഒരുലക്ഷത്തില്‍ താഴെ (99,999 രൂപ) വിലയില്‍ ഈ പ്രോ മോഡല്‍ ഇപ്പോള്‍ സ്വന്തമാക്കാനാകും. ശക്തന്‍ പ്രോസസര്‍ നല്‍കുന്ന മികച്ച പെര്‍ഫോമന്‍സിനെക്കാള്‍ ഉപരി, ശക്തമായ ക്യാമറ സജ്ജീകരണം സഹിതം എത്തുന്നു എന്നതാണ് ഈ പ്രോ മോഡലിനെ ശ്രദ്ധേയമാക്കുന്നത്. 1/1.28' സോണി LYT828 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ, 200MP 1/1.4? സാംസങ് HPB ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 3.7x ഒപ്റ്റിക്കല്‍ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്‌സ്, V3+, VS1 ഡ്യുവല്‍ ഇമേജിംഗ് ചിപ്പുകള്‍, 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ എന്നിവ വിവോ x300 പ്രോയുടെ ക്യാമറ സജ്ജീകരണത്തിലുണ്ട്.