വിവോ Y400 പ്രോ 5ജി ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

വിവോ Y400 പ്രോ 5ജിയില്‍ 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 6.77 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

author-image
Sneha SB
New Update
VIVO Y


വിവോ Y400 പ്രോ 5ജി ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ വെള്ളിയാഴ്ച എക്സ് വഴി പ്രഖ്യാപിച്ചു.  ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. വിവോ Y400 പ്രോ 5ജിയില്‍ 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 6.77 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്, കൂടാതെ 5,500 എംഎഎച്ച് ബാറ്ററിയും ലഭിച്ചേക്കാം.

വിവോ, ഒരു ടീസര്‍ വീഡിയോയിലൂടെ, വിവോ വൈ400 പ്രോ 5ജി ഇന്ത്യയില്‍ എത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്  വരാനിരിക്കുന്ന ഉപകരണത്തിന്റെ  രൂപകല്‍പ്പനയെക്കുറിച്ച് പറയുന്ന ഒരു ലാന്‍ഡിംഗ് പേജും കമ്പനി ഇന്ത്യ വെബ്സൈറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. വിവോ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ 'ഉടന്‍ വരുന്നു' എന്ന ലേബലോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.ടീസര്‍ വീഡിയോയില്‍ വെളുത്ത നിറത്തിലുള്ള വിവോ Y400 പ്രോ 5G, പിന്നില്‍ പില്‍ ആകൃതിയിലുള്ള ഡ്യുവല്‍ ക്യാമറ യൂണിറ്റ് എന്നിവ കാണാന്‍ സാധിക്കും. ക്യാമറ സെന്‍സറുകള്‍ ഒരു റിംഗ് എല്‍ഇഡി ഫ്‌ലാഷിനൊപ്പം ലംബമായി സ്ഥാപിച്ചിരിക്കുന്നു.വിവോ വൈ400 പ്രോ 5ജിയുടെ വിലയും സവിശേഷതകളും സംബന്ധിച്ച്  ഇതിനകം തന്നെ സൂചന ലഭിച്ചിട്ടുണ്ട്്. രാജ്യത്ത് ഇതിന് ഏകദേശം 25,000 രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഗോള്‍ഡ്, നെബുല പര്‍പ്പിള്‍, വെള്ള നിറങ്ങളില്‍ ഇത് ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡായി 8 ജിബി റാമുള്ള 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഇത് വില്‍ക്കുമെന്നാണ് വാഗ്ദാനം.

New Launches vivo