17-ഓളം ഒടിടി ആപ്പുകളും അധിക ഡാറ്റയും അവതരിപ്പിച്ച് വീ

നിലവിലുള്ള 202 രൂപയുടെ 'വി മൂവീസ് ആന്റ് ടിവി പ്രോ' പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് പുതിയ പ്ലാനുകളും ലഭിക്കുക. 13 ഒടിടി ആപ്പുകളാണ് ഇതില്‍ ലഭിക്കുക.

author-image
anumol ps
Updated On
New Update
vi...

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 മുംബൈ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ. വി മൂവീസ് ആന്റ് ടിവി പ്ലസ്, വി മൂവീസ് ആന്റ് ടിവി ലൈറ്റ് എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. അധിക ഡാറ്റയും 17-ഓളം ഒടിടി ആപ്പ് സബ്സ്‌ക്രിപ്ഷനുകളും ഉള്‍പ്പെടുന്ന പ്ലാനുകളാണിവ. നിലവിലുള്ള 202 രൂപയുടെ 'വി മൂവീസ് ആന്റ് ടിവി പ്രോ' പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് പുതിയ പ്ലാനുകളും ലഭിക്കുക. 13 ഒടിടി ആപ്പുകളാണ് ഇതില്‍ ലഭിക്കുക.

വി മൂവീസ് ആന്റ് ടിവി പ്ലസ് പ്ലാന്‍ : 248 രൂപയുടെ ഈ പ്ലാനില്‍ 17 ഒടിടി ആപ്പുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ഒപ്പം 350 തത്സമയ ടിവി ചാനലുകളും ലഭിക്കും. ടിവിയിലും മൊബൈലിലും ഈ പ്ലാന്‍ ആസ്വദിക്കാം. 6ജിബി ഡാറ്റ അധികമായി ലഭിക്കും.

വി മൂവീസ് ആന്റ് ടിവി ലൈറ്റ് : വി മൂവീസ് ആന്റ് ടിവി ലൈറ്റ് പ്ലാനിന് 154 രൂപയാണ് വില. 16 ഓടിടി ആപ്പുകള്‍ ഇതില്‍ ആസ്വദിക്കാം. മൊബൈല്‍ ഫോണില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. രണ്ട് ജിബി അധിക ഡാറ്റയും ലഭിക്കും. ഒടിടി സേവനമായ സീ5 -മായി വി സഹകരണം പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ 5 ഉള്‍പ്പടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ആസ്വദിക്കാനാവും.

Vodafone Idea